പൊന്ന് വാങ്ങി പണക്കാരാകാം!! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ലാഭം ഉറപ്പ്

സ്വർണത്തിൽ നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ സ്വർണത്തിൽ നിക്ഷേപിക്കാൻ ആ​ഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് മുന്നിൽ ധാരാളം ഓപ്ഷനുകൾ ഉണ്ട്. എന്നാൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം...

ആവശ്യമായ രേഖകൾ

ആവശ്യമായ രേഖകൾ

രണ്ട് ലക്ഷത്തിനു മുകളിൽ വില മതിക്കുന്ന സ്വർണക്കട്ടികൾ, സ്വർണ നാണയങ്ങൾ, ആഭരണങ്ങൾ എന്നിവ വാങ്ങാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ കൈയിൽ കരുതേണ്ടത് പാൻ കാ‍ർഡ് ആണ്. രണ്ട് ലക്ഷം രൂപയിൽ കുറവാണ് നിങ്ങൾ വാങ്ങുന്ന സ്വ‍ർണത്തിനെങ്കിൽ പാൻ കാ‍ർഡിന്റെ ആവശ്യമില്ല. ആറു ലക്ഷം രൂപയക്ക് മുകളില്‍ സ്വര്‍ണാഭരണങ്ങൾ വാങ്ങുന്നവർക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഗോൾഡ് ഇടിഎഫ്

ഗോൾഡ് ഇടിഎഫ്

നിങ്ങൾ ​ഗോൾഡ് ഇടിഎഫിലാണ് നിക്ഷേപിക്കുന്നതെങ്കിൽ നിങ്ങൾക്ക് തീ‍ർച്ചയായും ഒരു ഡീമാറ്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. സ്വ‍ർണം വാങ്ങി സൂക്ഷിക്കുന്നതിലും എന്തുകൊണ്ടും നല്ലത് ​ഗോൾഡ് ഇടിഎഫുകൾ തന്നെയാണ്. ഗോള്‍ഡ് സേവിംഗ്‌സ് അക്കൗണ്ടും ഗോള്‍ഡ് ഇടിഎഫും തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണ്

സ്വ‍ർണ നാണയം വാങ്ങാം

സ്വ‍ർണ നാണയം വാങ്ങാം

സ്വർണം സ്വ‍ർണമായി തന്നെ വാങ്ങി സൂക്ഷിക്കാനാണ് താത്പര്യമെങ്കിൽ നേരിട്ട് പാൻകാ‍ർഡുമായി ജൂവലറികളിലെത്തി വാങ്ങാവുന്നതാണ്. നിക്ഷേപമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ആഭരണങ്ങൾ വാങ്ങുന്നതിനേക്കാൾ നല്ലത് ​സ്വ‍ർണ നാണയം വാങ്ങുന്നതാണ്. കാരണം പിന്നീട് വിൽക്കുമ്പോൾ സ്വ‍ർണ നാണയങ്ങളാണ് ലാഭം. അൽപ്പം റിസ്കെടുത്താൽ എന്താ... കൈ നിറയെ കാശുവാരാം അതും വളരെ വേ​ഗം

ഇടിഎഫ് നിക്ഷേപത്തിന്റെ ​ഗുണങ്ങൾ

ഇടിഎഫ് നിക്ഷേപത്തിന്റെ ​ഗുണങ്ങൾ

സ്വ‍ർണ നിക്ഷേപം നടത്താൻ ആ​ഗ്രഹിക്കുന്നവരുടെ മികച്ച ഓപ്ഷൻ ഗോൾഡ് ഇടിഎഫ് ആണ്. കാരണം സൂക്ഷിക്കുന്നതിന്റെ റിസ്കോ മോഷണത്തെയോ ഭയപ്പെടേണ്ടതില്ല. മാത്രമല്ല എളുപ്പത്തിൽ വിൽക്കാനും കഴിയും. കൂടാതെ സ്വർണ വില കൂടുന്നതിനനുസരിച്ച് ഇടിഎഫ് മൂല്യവും കൂടും. ആഭരണങ്ങളാണ് വിൽക്കുന്നതെങ്കിൽ ലാഭത്തിന്റെ ഒരു പങ്ക് ജൂവലറി ഉടമയക്കുള്ളതാണ്. എന്നാൽ ഇടിഎഫിൽ അങ്ങനെയല്ല. സ്വര്‍ണാഭരണങ്ങള്‍ ഇനി വേണ്ട ഇടിഎഫുകള്‍ വാങ്ങാം

ഇടിഎഫ് നിക്ഷേപം നടത്തുന്നതെങ്ങനെ?

ഇടിഎഫ് നിക്ഷേപം നടത്തുന്നതെങ്ങനെ?

ട്രേഡിങ്ങ് അക്കൗണ്ട് തുറന്നു കഴിഞ്ഞാൽ നിങ്ങൾക്ക് ഗോൾഡ് ഇടിഎഫ് വാങ്ങാൻ ബ്രോക്കറോട് ആവശ്യപ്പെടാവുന്നതാണ്. ഗോൾഡ്മാൻ സാച്ച്സ് ഗോൾഡ് ഇടിഎഫ്, കൊട്ടക് ഗോൾഡ് ഇടിഎഫ്, എസ്ബിഐ ഗോൾഡ് ഇടിഎഫ് എന്നിങ്ങനെ നിരവധി ഗോൾഡ് ഇടിഎഫുകൾ നിലവിലുണ്ട്. ഗോള്‍ഡ് ETF, നിക്ഷപത്തിനു മുന്‍പ് അറിയേണ്ട അഞ്ച് കാര്യങ്ങള്‍

എന്താണ് സോവറിൻ ഗോൾഡ് ബോണ്ട്?

എന്താണ് സോവറിൻ ഗോൾഡ് ബോണ്ട്?

കേന്ദ്രസർക്കാറിന്റെ പദ്ധതിയാണിത്. അഞ്ചു വർഷം മുതൽ എട്ടു വർഷം വരെയാണ് നിക്ഷേപത്തിന്റെ കാലാവധി. ഇതിൽ നിങ്ങൾ സ്വർണത്തിലാണ് നിക്ഷേപിക്കേണ്ടത്. പരമാവധി ഒരാൾക്ക് നിക്ഷേപിക്കാൻ പറ്റുന്നത് 500 ഗ്രാം സ്വർണമാണ്. 20000 രൂപ വരെയുള്ള നിക്ഷേപം പണമായി സ്വീകരിക്കും. അതിനുമുകളിലുള്ളത് ചെക്, ഡ്രാഫ്റ്റ് രൂപത്തിൽ അടയ്ക്കണം. എട്ടുവർഷത്തോളം നീളുന്നുവെന്നതാണ് ഒരു ന്യൂനത. അതേ സമയം അഞ്ചു വർഷം കഴിഞ്ഞാൽ ഭാഗികമായ പിൻവലിക്കൽ അനുവദിക്കും. പലിശയും കിട്ടും സ്വർണത്തിന് പിൻവലിക്കുമ്പോൾ ഉള്ള സമയത്തെ മാർക്കറ്റ് വിലയും ലഭിക്കും. സ്വര്‍ണം വേണ്ട സ്വര്‍ണബോണ്ടുകള്‍ വാങ്ങാന്‍ എന്തെളുപ്പം

എന്താണ് 22 കാരറ്റും 24 കാരറ്റും?

എന്താണ് 22 കാരറ്റും 24 കാരറ്റും?

100 ശതമാനം ശുദ്ധമായ സ്വർണമാണ് 24 കാരറ്റ്. എന്നാൽ ശരിയ്ക്ക് ഇത് 99.99 ശതമാനമാണ്. തീർത്തും ശുദ്ധമായ സ്വർണം ഉപയോഗിച്ച് ആഭരണങ്ങൾ ഉണ്ടാക്കാൻ സാധിക്കില്ല. ഉറപ്പിനുവേണ്ടി മറ്റേതെങ്കിലും ലോഹത്തെ ഇതിനോടൊപ്പം ചേർക്കേണ്ടതുണ്ട്. അതുകൊണ്ട് ജ്വല്ലറികൾ പലപ്പോഴും 91.6 പരിശുദ്ധിയുള്ള 22കാരറ്റ് സ്വർണമാണ് ഉപയോഗിക്കുക. നിറം മങ്ങാതെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ഗോള്‍ഡ് ബോണ്ട്

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • നിങ്ങൾ വാങ്ങുന്ന ആഭരണങ്ങൾ 22 കാരറ്റാണെന്ന് ഉറപ്പാക്കണം. 
  • നാണയങ്ങളും ബാറുകളുമാണ് വാങ്ങുന്നതെങ്കിൽ അത് 24 കാരറ്റ് തന്നെയായിരിക്കണം. 
  • സ്വർണം വാങ്ങുമ്പോൾ ഹാൾമാർക്ക് മുദ്രയുണ്ടോയെന്ന് നോക്കേണ്ടത് അത്യാവശ്യമാണ്. സ്വർണത്തിന്റെ പരിശുദ്ധിയുടെ കാര്യത്തിലുള്ള സർട്ടിഫിക്കേഷനാണ് ഹാൾമാർക്ക്.

കൈയിൽ കാശുണ്ടോ??? ഒരു വർഷത്തിനുള്ളിൽ ഇരട്ടിയാക്കാം; സം​ഗതി വളരെ സിമ്പിളാണ്!!!കൈയിൽ കാശുണ്ടോ??? ഒരു വർഷത്തിനുള്ളിൽ ഇരട്ടിയാക്കാം; സം​ഗതി വളരെ സിമ്പിളാണ്!!!

malayalam.goodreturns.in

English summary

A Beginners Guide To Investing In Gold In India

If you are looking to invest in gold in India, you have a plethora of options. First, let us see what you need to do before investing in gold, the reasons why you need to invest, the tax liability, the various investment options and everything you wanted to know on gold.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X