അത്ഭുതപ്പെടേണ്ട... 2050ൽ ലോകം ഭരിക്കുക ഈ രാജ്യങ്ങളാണ്; ഇന്ത്യ ഏറെ മുന്നിൽ

2050ൽ ലോകം ഭരിക്കാൻ പോകുന്ന രാജ്യങ്ങൾ ഇവയാണ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2050ൽ ലോകം ഭരിക്കുന്ന രാജ്യങ്ങൾ അറിയണ്ടേ? ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായി മറുന്ന രാജ്യങ്ങളെക്കുറിച്ച് പിഡബ്ല്യുസിയാണ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.

ചൈന

ചൈന

ചൈന ആയിരിക്കും 2050ലെ ലോക ഭീമനെന്നാണ് റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. നിലവിൽ ഏഷ്യൻ ഭീമനാണ് ചൈന. ചൈനയിലെ ജനസംഖ്യയും ജിഡിപി നിരക്കും കൂടുമെന്നാണ് പ്രവചനം.

ഇന്ത്യ

ഇന്ത്യ

2050 ആകുമ്പോഴേക്കും ഇന്ത്യ അമേരിക്കയെ പിന്തള്ളുമത്രേ. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറും. വർഷം 7.7 ശതമാനം വളർച്ചയാണ് കണക്കാക്കിയിട്ടുള്ളത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന ജിഡിപി വളർച്ചാനിരക്ക് ഇന്ത്യയുടേതായിരിക്കുമെന്നാണ് റിപ്പോർട്ട്.

യുഎസ്

യുഎസ്

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ്വ്യവസ്ഥയിൽ നിന്ന് അമേരിക്ക മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുമെന്നാണ് വിലയിരുത്തൽ. 2050 ൽ യുഎസ് വലിയ മൂന്നാമത്തെ രാജ്യമായി മാറും. താരതമ്യേന കുറഞ്ഞ ജനസംഖ്യയും ജിഡിപിയിലുണ്ടാകുന്ന ഇടിവുമാകും ഇതിന് പിന്നിൽ.

ഇന്തോനേഷ്യ

ഇന്തോനേഷ്യ

2050ൽ ഏറ്റവും വലിയ മാറ്റമുണ്ടാക്കാൻ പോകുന്നത് ഇന്തോനേഷ്യ ആയിരിക്കും. ഇന്തോനേഷ്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നാണ് പ്രവചനം. നിലവിലെ എട്ടാം സ്ഥാനത്തു നിന്നാണ് ഈ വളർച്ച കൈവരിക്കുക.

ബ്രസീൽ

ബ്രസീൽ

ബ്രസീലിലെ സമ്പദ്‍വ്യവസ്ഥ സ്ഥിരമായി വളർന്നു കൊണ്ടിരിക്കുകയണ്. മെക്സിക്കോ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടേത് പോലുള്ള പെട്ടെന്നുള്ള വളർച്ച ആയിരിക്കില്ല ഇത്. ഏഴാം സ്ഥാനത്ത് നിന്നാണ് ബ്രസീൽ അഞ്ചാം സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.

റഷ്യ

റഷ്യ

റഷ്യ ലോകത്തിലെ ആറാം സമ്പദ്വ്യവസ്ഥയായി തുടരുമെന്നാണ് പ്രവചനം. ജനസംഖ്യ, ജിഡിപി എന്നിവയിൽ രാജ്യം കുറവ് രേഖപ്പെടുത്താനാണ് സാധ്യതയെന്ന് പഠനം വ്യക്തമാക്കുന്നു.

മെക്സിക്കോ

മെക്സിക്കോ

പതിനൊന്നാം സ്ഥാനത്ത് നിൽക്കുന്ന മെക്സിക്കോ 2050ൽ ഏഴാം സ്ഥാനത്ത് എത്തുമെന്നാണ് റിപ്പോ‍‍ർട്ട്. സ്ഥിരമായുള്ള ജനസംഖ്യ, ജിഡിപി വളർച്ചയാകും ഇതിന് പിന്നിൽ.

ജപ്പാൻ

ജപ്പാൻ

നാലാം സ്ഥാനത്തുള്ള ജപ്പാൻ എട്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുമെന്നാണ് വിവരം. ശരാശരി വളർച്ചാനിരക്ക് 1.1 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം ഓരോ ജനസംഖ്യയിലും ഇടിവുണ്ടാകുമത്രേ.

ജ‍ർമ്മനി

ജ‍ർമ്മനി

ജപ്പാൻ പോലെ തന്നെ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സ്ഥാനത്ത് നിന്ന് 2050 ആകുമ്പോഴേക്കും ഒമ്പതാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുമെന്നാണ് പ്രവചനം. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ഓരോ വർഷം തോറും കുറഞ്ഞു കൊണ്ടാണിരിക്കുന്നത്.

യുകെ

യുകെ

2050 ആകുമ്പോഴേക്കും യുകെ റാങ്കിംങ്ങിൽ ഒരു സ്ഥാനം പിന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും തൊഴിലധിഷ്ഠിത ജനസംഖ്യാ വളർച്ചയും സ്ഥിരതയുള്ള സാമ്പത്തിക വളർച്ചയും ബ്രിട്ടൻ നിലനിർത്തും.

ട‍ർക്കി

ട‍ർക്കി

വികസ്വര സമ്പദ്ഘടനകളിൽ ശക്തമായ പ്രകടനം കാഴ്ച്ച വയ്ക്കുന്ന രാജ്യമാണ് ട‍ർക്കി. ജനസംഖ്യയിലും ജിഡിപിയിലും വളർച്ച രാജ്യം വള‍‍ർച്ച കൈവരിക്കും. 2050 ആകുമ്പോഴേക്കും ലോകത്തിലെ 11-ാമത്തെ സമ്പദ്വ്യവസ്ഥയായി ട‍ർക്കി മാറും.

ഫ്രാൻസ്

ഫ്രാൻസ്

ലോകത്തിലെ പത്താമത്തെ ഏറ്റവും ശക്തമായ സമ്പദ്ഘടനയിൽ നിന്നും, 2050 ൽ 12-ാം സ്ഥാനത്തേയ്ക്ക് ഫ്രാൻസ് പടിയിറങ്ങുമെന്നാണ് വിവരം. മറ്റ് പടിഞ്ഞാറൻ യൂറോപ്യൻ സമ്പദ്വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ വലിയ ഒരു കുറവല്ല.

സൗദി അറേബ്യ

സൗദി അറേബ്യ

സൗദി സർക്കാ‍ർ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഇത് 15-ാം സ്ഥാനത്തുള്ള സൗദി അറേബ്യയെ 2050 ഓടെ 13-ാം സ്ഥാനത്ത് എത്തിക്കുമെന്നാണ് പ്രതീക്ഷ.

നൈജീരിയ

നൈജീരിയ

ആഫ്രിക്കൻ രാജ്യങ്ങളിൽ ഏറ്റവും വേഗതയേറിയ സമ്പദ്വ്യവസ്ഥയാണ് നൈജീരിയയുടേത്. 2050 ആകുമ്പോഴേക്കും ലോകത്തിലെ പതിനാലാമത്തെ വലിയ സമ്പദ്ഘടനയിലേക്ക് രാജ്യം എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. നൈജീരിയൻ സമ്പദ്വ്യവസ്ഥ വൈവിധ്യവത്കരിക്കാനും അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനും അഴിമതി കുറയ്ക്കാനും നിരവധി പദ്ധതികൾ രാജ്യം നടപ്പിലാക്കുന്നുണ്ട്.

ഈജിപ്ത്

ഈജിപ്ത്

ഈജിപ്തിന്റെ ജനസംഖ്യാ വളർച്ച 1.4 ശതമാനവും ശരാശരി ജിഡിപി വളർച്ച 6.6 ശതമാനവുമാണ്. ഇത് വരും വർഷങ്ങളിൽ രാജ്യത്തെ സാമ്പത്തിക നേട്ടം ഗണ്യമായി ഉയ‍ർത്തും. 2050 ഓടെ, 21-ാം സ്ഥാനത്തു നിന്ന് ഈജിപ്ത് പതിനഞ്ചാം സാമ്പത്തിക ശക്തിയായി മാറുമെന്ന് കണക്കാക്കപ്പെടുന്നു.

malayalam.goodreturns.in

English summary

The countries that will rule the world in 2050

Wonder which major industrialised countries will be richer or poorer 33 years from now? Accountancy firm PwC has just released a report outlining growth forecasts to 2050 for 32 of the largest economies in the world.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X