കെഎസ്ആ‍‍ർടിസി പെൻഷൻ: ഇന്ന് സഹകരണ ബാങ്കുമായി ധാരണ ഒപ്പുവയ്ക്കും

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക തീര്‍ക്കുന്നതിനായി സഹകരണ ബാങ്കുകളുമായി സർക്കാർ ഇന്ന് ധാരണാ പത്രം ഒപ്പു വയ്ക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക തീര്‍ക്കുന്നതിനായി സഹകരണ ബാങ്കുകളുമായി സർക്കാർ ഇന്ന് ധാരണാ പത്രം ഒപ്പു വയ്ക്കും. സഹകരണ ബാങ്ക് കൂട്ടായ്മ, ധനകാര്യ വകുപ്പ്, കെഎസ്ആര്‍ടിസി എന്നിവ തമ്മിലാണ് ധാരണാ പത്രം ഒപ്പു വയ്ക്കുക.

600 കോടി രൂപയാണ് സഹകരണ ബാങ്കുകളിൽ നിന്ന് ഇതിനായി സർക്കാർ വായ്പയെടുക്കുന്നത്. പെൻഷൻ തുക നൽകാൻ സഹകരണ ബാങ്കുകളെ ചുമതലപ്പെടുത്തുകയും ആറു മാസത്തിനുള്ളിൽ സർക്കാർ തിരിച്ചടയ്ക്കുമെന്നുമാണ് ധാരണ.

കെഎസ്ആ‍‍ർടിസി പെൻഷൻ: സഹകരണ ബാങ്കുമായി ധാരണ  ഒപ്പുവയ്ക്കും

ബാങ്ക് അക്കൗണ്ട് വഴിയാകും പെന്‍ഷന്‍ വിതരണം ചെയ്യുകയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. എസ്ബിഐ വഴിയാണ് കെഎസ്ആർടിസിയുടെ പെൻഷൻ ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ സഹകരണ ബാങ്കുകളുമായി ധാരണയാകുന്നതോടെ പെൻഷൻകാർ സഹകരണ ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങേണ്ടി വരും.

പെൻകാരുടെ വിവരങ്ങളും കുടിശ്ശികയും അതത് സഹകരണ ബാങ്കുകളിൽ അറിയിക്കുന്നതാണ്. പെന്‍ഷന്‍ ലഭിക്കാത്തതില്‍ മനംനൊന്ത് രണ്ട് മുന്‍ ജീവനക്കാര്‍ കഴിഞ്ഞ ദിവസങ്ങളിൽ ആത്മഹത്യ ചെയ്തിരുന്നു.

malayalam.goodreturns.in

English summary

KSRTC pension arrears in one instalment soon

The government late on Thursday decided to expedite the disbursement of pension arrears totalling to ₹224 crore to retired Kerala State Road Transport Corporation (KSRTC) employees and to give the entire amount in one instalment in February following increasing incidents of suicides of the pensioners.
Story first published: Friday, February 9, 2018, 10:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X