ഇന്ത്യൻ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക് ഏപ്രിലിൽ ആരംഭിക്കും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യ വ്യാപകമായി ഇന്ത്യൻ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് ഏപ്രിൽ മാസം മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതിനാൽ ഇന്ത്യാ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക് (ഐപിപിബി) വിപുലീകരണ പരിപാടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു പോലെ സമയ പരിധി നീട്ടാൻ തീരുമാനമെടുത്തിട്ടില്ലെന്നും സർക്കാർ വ്യത്തങ്ങൾ വ്യക്തമാക്കി. വിപുലീകരണം പൂർത്തിയായാൽ രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക നെറ്റ്‍വർക്കായി മാറും ഇന്ത്യൻ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക്.

ഇന്ത്യൻ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക് ഏപ്രിലിൽ ആരംഭിക്കും

 

പെയ്മെൻറ്സ് ബാങ്കിന്റെ സേവനങ്ങള്‍ പോസ്റ്റ് ഓഫീസുകള്‍ മൊബൈല്‍ ഫോണ്‍, എടിഎമ്മുകള്‍, പിഒഎസ്, ഡിജിറ്റല്‍ പേയ്മെന്റുകള്‍ എന്നിവയുമായും ബന്ധിപ്പിക്കാന്‍ കഴിയും.

പണം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അയയ്ക്കല്‍, നിക്ഷേപം സ്വീകരിക്കല്‍, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയ സേവനങ്ങളും പേയ്മെന്റ്സ് ബാങ്കിലൂടെ നടത്താന്‍ കഴിയും. മ്യൂച്ച്വല്‍ ഫണ്ടുകള്‍, ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍ എന്നീ സേവനങ്ങളും പോസ്റ്റല്‍ ബാങ്കിലൂടെ നടത്താം. 1,450 കോടി പദ്ധതിയ്ക്കായി ഈ വർഷം നിക്ഷേപിക്കുമെന്ന് പോസ്റ്റൽ സെക്രട്ടറി അനന്ത നാരായൺ നന്ദ കഴിഞ്ഞ ദിവസം വ്യക്തമാക്കി പറഞ്ഞു.

malayalam.goodreturns.in

English summary

India Post Payments Bank will begin nationwide rollout in April

India Post Payments Bank will begin its nationwide rollout in April, the government said on Saturday, refuting reports of revised or delayed timelines.
Story first published: Saturday, February 10, 2018, 16:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X