ആസ്റ്റ‍ർ ഡിഎം ഹെൽത്ത് കെയ‍‍ർ ഓഹരി വിൽപ്പനയ്ക്ക് ഇന്ന് തുടക്കം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) ഇന്ന് ആരംഭിക്കും. 15 വരെയാണ് ഓഹരി വിൽപ്പന. ഐപിഒയിലൂടെ 983 കോടി രൂപ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

10 രൂപ മുഖവിലയുള്ള ഓഹരികൾ 180 മുതൽ 190 രൂപ വരെ നിലവാരത്തിലാണ് വിൽപ്പനയ്ക്ക് വയ്ക്കുന്നത്. മലയാളിയായ ഡോ. ആസാദ് മൂപ്പന്റേതാണ് കമ്പനി. ചുരുങ്ങിയത് 78 ഓഹരികൾക്ക് അപേക്ഷിക്കണം.

ആസ്റ്റ‍ർ ഡിഎം ഹെൽത്ത് കെയ‍‍ർ ഓഹരി വിൽപ്പനയ്ക്ക് ഇന്ന്തുടക്കം

 

ഇന്ത്യയിലും വിദേശങ്ങളിലുമടക്കം 19 ആശുപത്രികളും 206 ഫാർമസികളും 98 ക്ലിനിക്കുകളുമുണ്ട് ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന് കീഴിൽ. അടുത്ത നാല് വർഷത്തിനുള്ളിൽ ഇന്ത്യയിലും വിദേശത്തുമായി പത്തോളം പുതിയ ആശുപത്രികൾ ആരംഭിക്കാനും പദ്ധതിയുണ്ട്.

കടങ്ങൾ വീട്ടുന്നതിനും കൂടുതൽ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനുമാണ് ഐപിഒയിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിക്കുകയെന്ന് ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം 5931.3 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം.

malayalam.goodreturns.in

English summary

Aster DM Healthcare IPO opens

Aster DM Healthcare, one of the largest private healthcare service providers, is coming out with its initial public offering (IPO) to raise Rs 966.7-980.1 crore.
Story first published: Monday, February 12, 2018, 9:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X