ഇപിഎഫ് പലിശ നിരക്കിൽ മാറ്റമുണ്ടാകില്ല

2017 -18 സാ​മ്പ​ത്തി​ക ​വ​ർ​ഷ​ത്തെ പ്രോ​വി​ഡ​ൻ​റ്​ ഫ​ണ്ട്​ പ​ലി​ശ ​നി​ര​ക്കിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്ന് വിവരം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എംപ്ലോ​യീ​സ്​ പ്രോ​വി​ഡ​ൻ​റ്​ ഫ​ണ്ട്​ ഒാ​ർ​ഗ​​നൈ​സേ​ഷ​ൻ (ഇ.​പി.​എ​ഫ്.​ഒ) 2017 -18 സാ​മ്പ​ത്തി​ക ​വ​ർ​ഷ​ത്തെ പ്രോ​വി​ഡ​ൻ​റ്​ ഫ​ണ്ട്​ പ​ലി​ശ ​നി​ര​ക്കിൽ മാറ്റം വരുത്താൻ സാധ്യതയില്ലെന്ന് വിവരം. പലിശ നിരക്ക്​ 8.65 ശ​ത​മാ​ന​ത്തി​ൽ ​ത​ന്നെ നി​ല​നി​ർ​ത്തി​യേ​ക്കാനാണ് സാധ്യത.

ഫെ​ബ്രു​വ​രി 21ന്​ ​ന​ട​ക്കു​ന്ന ട്ര​സ്​​റ്റി യോ​ഗ​ത്തി​ലാ​ണ് ഇത് സംബന്ധിച്ച്​ തീ​രു​മാ​ന​മു​ണ്ടാ​കു​ക. ന​ട​പ്പു​സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ലും പ​ലി​ശ​നി​ര​ക്ക്​ 8.65 ശ​ത​മാ​ന​ത്തി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി 2886 കോ​ടി രൂ​പ​യു​ടെ എ​ക്​​സ്​​ചേ​ഞ്ച്​ ട്രേ​ഡ​ഡ്​ ഫ​ണ്ടു​ക​ൾ (ഇ.​ടി.​എ​ഫ്) ഇ.​പി.​എ​ഫ്.​ഒ വി​റ്റ​ഴി​ച്ചി​രു​ന്നു.

ഇപിഎഫ് പലിശ നിരക്കിൽ മാറ്റമുണ്ടാകില്ല

ക​ഴി​ഞ്ഞ ​വ​ർ​ഷ​മാ​ണ്​ പ​ലി​ശ ​നി​ര​ക്ക്​ 8.65 ശ​ത​മാ​ന​ത്തി​ലേ​ക്ക്​ കു​റ​ച്ച​ത്. 2015 -16 സാ​മ്പ​ത്തി​ക ​വ​ർ​ഷ​ത്തി​ലി​ത്​ 8.8 ശ​ത​മാ​ന​മാ​യി​രു​ന്നു. ബാങ്ക് നിക്ഷേപം, പിപിഎഫ് തുടങ്ങിയവയുടെ പലിശ നിരക്കുകൾ കുറയ്ക്കുന്ന സാഹചര്യത്തിൽ ഇപിഎഫ് പലിശ നിരക്കിൽ മാറ്റം വരുത്താത്തത് ഏറെ ആശ്വാസകരമാണ്.

തൊഴിലുടമയും തൊഴിലാളിയും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് ഇപിഎഫിലേക്ക് സംഭാവന ചെയ്യുന്നത്. പിഎഫിലേയ്ക്ക് നിങ്ങളുടെ ശമ്പളത്തിന്റെ 12 ശതമാനത്തിൽ കൂടുതൽ നിക്ഷേപിക്കാനും സാധിക്കും. ഇതിന് വോളണ്ടറി പ്രൊവിഡന്റ് ഫണ്ട് അഥവാ വിപിഎഫ് എന്നാണ് വിളിക്കുന്നത്.

malayalam.goodreturns.in

English summary

EPF Interest Rate, Online Balance Check, Passbook, Latest EPFO Initiatives

EPFO or Employees' Provident Fund Organisation is likely to keep interest rate unchanged at 8.65 per cent on provident fund (PF) deposits for its about 5 crore members for 2017-18, news agency Press Trust of India reported, citing sources.
Story first published: Tuesday, February 13, 2018, 12:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X