കാത്തലിക് സിറിയൻ ബാങ്കിന്റെ (സിഎസ്ബി) 51 ശതമാനം ഓഹരികൾ കാനഡയിലെ ഫെയർഫാക്സ് ഹോൾഡിംഗ്സ് ലിമിറ്റഡ് ഏറ്റെടുക്കും. ഷെയർ ഒന്നിന് 140 രൂപ വച്ചുള്ള ഇടപാടിന്റെ ആകെ മൂല്യം 578 കോടി രൂപ വരും.
ഓഹരിയുടമകളുടെ അനുമതി ലഭിച്ച ശേഷമാകും ഇടപാട് പൂർത്തിയാക്കുക. ഇന്ത്യൻ വംശജനായ പ്രേമ വാട്സയുടെ ഉടമസ്ഥതയിലുള്ളതാണ് ഫെയർഫാക്സ് ഹോൾഡിംഗ്സ് ലിമിറ്റഡ്.
മുമ്പും ഓഹരികൾ വാങ്ങാൻ ഫെയർഫാക്സ് തയാറായെങ്കിലും മൂല്യനിർണയത്തിൽ ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല. സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ 13 കോടി രൂപയായിരുന്നു സിഎസ്ബിയുടെ അറ്റാദായം. കിട്ടാക്കടം 6.75 ശതമാവും മൂലധനപര്യാപ്തത 11.09 ശതമാനവുമാണ്.
ആഗോളതലത്തിൽ കമ്പനികൾ നടത്തിയുള്ള ഫെയർഫാക്സിന്റെ പരിചയ സമ്പത്ത് കാത്തലിക് സിറിയൻ ബാങ്കിന്റെ വളർച്ചയ്ക്ക് പ്രധാന ഘടകമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ത്യൻ ബാങ്കിംഗ് രംഗത്ത് വെറും ഒരു ശതമാനത്തിൽ താഴെ മാത്രം വിഹിതമുള്ള ബാങ്കിനെ ആഗോള തലത്തിൽ തന്നെ ഉയർത്താൻ കമ്പനിയ്ക്ക് കഴിഞ്ഞേക്കും.
malayalam.goodreturns.in