ലുലുവിന്റെ വമ്പൻ പദ്ധതിയ്ക്ക് വിശാഖപട്ടണത്ത് തറക്കല്ലിട്ടു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടായിരത്തി ഇരുന്നൂറ് കോടി രൂപ മുതൽ മുടക്കിൽ ഒരുങ്ങുന്ന ലുലു ​ഗ്രൂപ്പിന്റെ വമ്പൻ പദ്ധതിക്ക് വിശാഖപട്ടണത്ത് തറക്കല്ലിട്ടു. ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു ശിലാസ്ഥാപനം നിർവഹിച്ച ചടങ്ങിൽ ആന്ധ്രമുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവും പങ്കെടുത്തു.

 

രാജ്യാന്തര കൺവെൻഷന്‍ സെന്ററും ഷോപ്പിങ് മാളും ഹോട്ടലും ഉൾപ്പെടുന്നതാണ് പുതിയ പദ്ധതി. ഏഴായിരം പേരെ ഉൾക്കൊള്ളുന്ന ഏറ്റവും വലിയ കൺവെൻഷൻ സെന്ററാകും ഇത്. 2021ൽ പദ്ധതി പൂർത്തിയാകുമെന്നാണ് വിവരം.

ലുലുവിന്റെ വമ്പൻ പദ്ധതിയ്ക്ക് വിശാഖപട്ടണത്ത് തറക്കല്ലിട്ടു

ആന്ധ്ര സർക്കാരിന്റെ പങ്കാളിത്തത്തോടെയാണ് ഇ പദ്ധതി നടപ്പിലാക്കുന്നതെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. അയ്യായിരം പേർക്ക് പ്രത്യക്ഷമായും അയ്യായിരും പേ‌ർക്ക് പരോക്ഷമായും പദ്ധതി വഴി തൊഴിൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ.

ലുലുവിന്റെ പ്രവർത്തനങ്ങൾ നേരിട്ടറിയാൻ കൊച്ചിയിലെത്തിയ ശേഷമാണ് ആന്ധ്രയിലേക്ക് മുതൽ മുടക്കാനായി ക്ഷണിച്ചതെന്ന് ആന്ധ്രമുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു പറഞ്ഞു. കേന്ദ്ര സംസ്ഥാന മന്ത്രിമാർക്ക് പുറമെ യു.എ.ഇ സാമ്പത്തിക സെക്രട്ടറി അബ്ദുള്ള അഹമ്മദ് സാലെയും ചടങ്ങിൽ പങ്കെടുത്തു.

malayalam.goodreturns.in

English summary

Venkaiah lays stone for LuLu project

Abu Dhabi-based LuLu Group on Saturday launched work on an International Convention Centre, a five star hotel and a retail mall at APIIC grounds at Harbour Park here to promote meetings, incentives, conferencing and exhibitions (MICE) tourism in Visakhapatnam.
Story first published: Monday, February 26, 2018, 16:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X