ലുലു ​ഗ്രൂപ്പിന് ജോ‍ർദാനിലേയ്ക്കും ക്ഷണം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലുലു ​ഗ്രൂപ്പിന് ജോ‍ർദ്ദാനിലേയ്ക്കും ക്ഷണം. ജോ‍ർദ്ദാനിൽ ലുലു ഹൈപ്പ‍ർമാ‍ർക്കറ്റുകൾ സ്ഥാപിക്കുന്നതിനായാണ് എം.എ യൂസഫലിയെ അബ്ദുള്ള രണ്ടാമൻ രാജാവ് ക്ഷണിച്ചിരിക്കുന്നത്.

 

ഔദ്യോ​ഗി​ക സന്ദർശനം

ഔദ്യോ​ഗി​ക സന്ദർശനം

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഡൽഹിയിൽ സംഘടിപ്പിച്ച ഇന്ത്യ - ജോ‍ർദ്ദാൻ സിഇഒ ഫോറത്തിലാണ് തന്റെ രാജ്യത്ത് നിക്ഷേപം നടത്തുന്നതിനായി ജോർദ്ദാൻ രാജാവ് ലുലു ​ഗ്രൂപ്പിനെ ക്ഷണിച്ചത്. മൂന്ന് ദിവസത്തെ ഔദ്യോ​ഗി​ക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയതാണ് ജോ‍ർദ്ദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ.

പദ്ധതി

പദ്ധതി

നിക്ഷേപവുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾക്കായി ഉടൻ തന്നെ ജോ‍ർദ്ദാൻ സന്ദർശിക്കുമെന്ന് യൂസഫലി ജോ‍ർദ്ദാൻ രാജാവിനെ അറിയിച്ചു. ഹൈപ്പ‍ർ മാർക്കറ്റ് നിർമ്മാണത്തിനായി 10 കോടി ഡോളറാണ് മുതൽ മുടക്കുക.

വിശാഖപട്ടണത്ത് തറക്കല്ലിട്ടു

വിശാഖപട്ടണത്ത് തറക്കല്ലിട്ടു

രണ്ടായിരത്തി ഇരുന്നൂറ് കോടി രൂപ മുതൽ മുടക്കിൽ ഒരുങ്ങുന്ന ലുലു ​ഗ്രൂപ്പിന്റെ വമ്പൻ പദ്ധതിക്ക് കഴിഞ്ഞ ദിവസം വിശാഖപട്ടണത്ത് തറക്കല്ലിട്ടിരുന്നു. രാജ്യാന്തര കൺവെൻഷന്‍ സെന്ററും ഷോപ്പിങ് മാളും ഹോട്ടലും ഉൾപ്പെടുന്നതാണ് ഈ പുതിയ പദ്ധതി.

malayalam.goodreturns.in

English summary

Lulu Group invited to Jordan

Lulu Group invited to Jordan. King Abdullah II invited MA Yusuffali to establish Lulu's hypermarkets in Jordan.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X