റെയിൽവേ സ്റ്റേഷനുകളിൽ ഇനി മൂലയൂട്ടാൻ മുറികൾ

സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഉടൻ മുലയൂട്ടൽ ക്യാബിനുകൾ ആരംഭിക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റെയില്‍വേ സ്റ്റേഷനുകളിൽ എത്തുന്ന അമ്മമാര്‍ക്ക് ഇനി സുരക്ഷിതമായി മുലയൂട്ടാം. സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഉടൻ മുലയൂട്ടൽ ക്യാബിനുകൾ ആരംഭിക്കും.

ഇതിന്റെ ഭാഗമായി കൊല്ലം റെയിൽവേ സ്റ്റേഷനിൽ ആദ്യ മുലയൂട്ടൽ ക്യാബിൻ ആരംഭിച്ചു. മാർച്ച് എട്ട് ഇന്റർനാഷണൽ വുമൺസ് ഡേയുടെ ഭാഗമായാണ് പദ്ധതിയ്ക്ക് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്.

റെയിൽവേ സ്റ്റേഷനുകളിൽ ഇനി മൂലയൂട്ടാൻ മുറികൾ

റെയില്‍വേയുടെ സഹകരണത്തോടെ റോട്ടറി ക്ലബ്ബാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയിൽ കൊല്ലത്ത് രണ്ട് ക്യാബിനുകളാണ് സ്ഥാപിച്ചിരിക്കുന്നത്. അമ്പതിനായിരം രൂപയാണ് രണ്ട് ക്യാബിനുകളുടെ മുതല്‍മുടക്ക്. ബസ് സ്റ്റാൻഡുകളിൽ ക്യാബിൻ സ്ഥാപിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഇത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ പദ്ധതി വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

പിങ്ക് നിറത്തിലുള്ള ക്യാബിനുള്ളില്‍ അമ്മയ്ക്ക് ഇരിക്കാനുള്ള ഇരിപ്പിടവും ഫാനും ലൈറ്റും സാധനങ്ങള്‍ സൂക്ഷിക്കുന്നതിനടക്കമുള്ള സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. സ്ത്രീകളുടെ വിശ്രമമുറികളിലാണ് മുലയൂട്ടല്‍ ക്യാബിനുകളും സ്ഥാപിച്ചിരിക്കുന്നത്. കൂടുതൽ ക്യാബിനുകൾ ഉടൻ തന്നെ സംസ്ഥാനത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ഉടൻ സ്ഥാപിക്കുമെന്ന് അധകൃതർ വ്യക്തമാക്കി.

malayalam.goodreturns.in

English summary

Ahead Of Women's Day, Breastfeeding Cabins To Come Up At Railway Stations

Ahead of The International Women's Day (IWD) on March 8, Indian Railways has taken a commendable step of setting up breastfeeding cabins at Kollam Railway Station in Kerala.
Story first published: Monday, March 5, 2018, 15:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X