ആഡംബര ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ നീക്കം

ഇന്ത്യന്‍ റെയില്‍വേ ആഡംബര ട്രെയിനുകളുടെ നിരക്ക് കുറയ്ക്കാൻ ഒരുങ്ങുന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ റെയില്‍വേ ആഡംബര ട്രെയിനുകളുടെ നിരക്ക് കുറയ്ക്കാൻ ഒരുങ്ങുന്നു. സാധാരണക്കാര്‍ക്കു കൂടി ആഡംബര തീവണ്ടിയാത്രകൾ സാധ്യമാക്കുവാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.

പാലസ് ഓണ്‍ വീല്‍സ്, മഹാരാജ എക്സ്പ്രസ്, ഗോള്‍ഡന്‍ ചാരിയറ്റ്, ഡെക്കാൻ ഒഡീസി, റോയൽ ഓറിയന്റ് എന്നിവയാണ് ഇന്ത്യയിലെ പ്രധാന ആഡംബര തീവണ്ടികൾ. ഇവയുടെ നിലവിലെ നിരക്ക് കുറയ്ക്കാനാണ് നീക്കം. നിരക്കിൽ 50% കുറവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആഡംബര ട്രെയിനുകളുടെ ടിക്കറ്റ്  നിരക്ക് കുറയ്ക്കാൻ നീക്കം

കേന്ദ്രത്തിന്റെ നിരക്ക് കുറയ്ക്കൽ തീരുമാനത്തിനെതിരെ ഇതിനോടകം തന്നെ നിരവധി എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. റെയില്‍വേയുടെ നടപടി വിനോദ സഞ്ചാര വകുപ്പിനും ഐആര്‍ടിസിക്കും തിരിച്ചടിയാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. റോയല്‍ രാജസ്ഥാന്റെയും പാലസ് ഓണ്‍ വീല്‍സിന്റെയും വരുമാനത്തിൽ അടുത്തിടെ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതാണ് നിലവിലെ എതിർപ്പിന് പ്രധാന കാരണം.

എന്നാൽ യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിച്ച് വരുമാന നഷ്‌ടം നികത്തുവാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യം.

malayalam.goodreturns.in

English summary

Indian Railways may cut luxury trains tariff by 50%

The Indian Railways has decided to make luxury trains like Palace on Wheels, Golden Chariot and Maharaja Express more affordable by reducing the tariff by as much as 50 per cent. The tariff on such trains as of now is in thousands, making the experience unaffordable for common man.
Story first published: Monday, March 5, 2018, 16:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X