വിവിഐപി യാത്രകൾ; എയര്‍ ഇന്ത്യക്ക് കിട്ടാനുള്ളത് 325 കോടി

വിദേശ രാജ്യങ്ങളിലേക്ക് വിവിഐപികള്‍ക്ക് വിമാനം ചാര്‍ട്ട് ചെയ്ത ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നല്‍കാനുള്ളത് 325 കോടി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദേശ രാജ്യങ്ങളിലേക്ക് വിവിഐപികള്‍ക്ക് വിമാനം ചാര്‍ട്ട് ചെയ്ത ഇനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നല്‍കാനുള്ളത് 325 കോടി രൂപ. പ്രധാനമന്ത്രി, രാഷ്രപതി, ഉപരാഷ്ട്രപതി തുടങ്ങിയവര്‍ നടത്തിയ വിദേശ യാത്രകളുടെ നിരക്കുകളാണിത്.

വിവരാവകാശ നിയമ പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നല്‍കാനുള്ള തുകയുടെ കണക്കുകൾ അടങ്ങിയ രേഖകൾ ലഭിച്ചത്. 2018 ജനുവരി 31 വരെയുള്ള കണക്കനുസരിച്ച് 325.81 കോടി രൂപയുടെ ബില്ലുകളാണ് വിവിഐപി ചാർട്ടർ വിമാനങ്ങൾക്കായി നൽകിയിരിക്കുന്നത്. ഇതിൽ 84.01 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലേതാണ്.

വിവിഐപി യാത്രകൾ; എയര്‍ ഇന്ത്യക്ക് കിട്ടാനുള്ളത് 325 കോടി

പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, പ്രധാനമന്ത്രിയുടെ ഓഫീസ്, ക്യാബിനറ്റ് സെക്രട്ടറിയേറ്റ് എന്നിവരാണ് ഈ തുക എയര്‍ ഇന്ത്യക്ക് നല്‍കേണ്ടത്.

ഇത്രയും തുക നല്‍കാന്‍ ഉണ്ടായിട്ടും നഷ്ടത്തിലായ എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. 50,000 കോടി രൂപയുടെ കടബാധ്യതയാണ് എയ‍ർ ഇന്ത്യയിക്ക് നിലവിൽ ഉള്ളത്. കഴിഞ്ഞ വർഷമാണ് എയ‍ർ ഇന്ത്യ സ്വകാര്യവത്ക്കരിക്കാൻ തീരുമാനിച്ചത്.

malayalm.goodreturns.in

English summary

Govt owes Air India over Rs 325 crore for VVIP chartered flights

The government owes over Rs 325 crore to cash-strapped Air India with bills pending for VVIP chartered flights to foreign countries, according to an RTI response.
Story first published: Monday, March 12, 2018, 14:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X