ഭാരത് ഡൈനാമിക്സ് ഓഹരി വിൽപ്പനയ്ക്ക് ഇന്ന് തുടക്കം

പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്സിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) ഇന്ന് ആരംഭിച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്സിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) ഇന്ന് ആരംഭിച്ചു. ഓഹരികൾ 413 മുതൽ 428 രൂപ വരെ നിലവാരത്തിലാണ് വിൽപ്പനയ്ക്ക് വയ്ക്കുന്നത്. ജീവനക്കാർക്കും ചില്ലറ നിക്ഷേപകർക്കും ഈ വിലയിൽ നിന്ന് പത്ത് രൂപ ഡിസ്കൗണ്ടിൽ ഓഹരികൾ വാങ്ങാം.

ഉപരിതല മിസൈൽ, ആന്റി ടാങ്ക് ​ഗൈഡഡ് മിസൈൽസ്, അണ്ടർവാട്ടർ ആയുധങ്ങൾ, ലോഞ്ചറുകൾ, എതിരാളികൾ, ടെസ്റ്റിം​ഗ് ഉപകരണങ്ങൾ എന്നിവ നിർമ്മിക്കുന്ന ഇന്ത്യയിലെ മുൻനിര പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ഡൈനാമിക്സ്.

ഭാരത് ഡൈനാമിക്സ് ഓഹരി വിൽപ്പനയ്ക്ക് ഇന്ന് തുടക്കം

ഓഹരി വിൽപ്പനയിലൂടെ 927.27 കോടി മുതൽ 960.94 കോടി രൂപ വരെ സമാഹരിക്കുകയാണ് ഭാരത് ഡൈനാമിക്സിന്റെ ലക്ഷ്യം. കഴിഞ്ഞ അഞ്ചു സാമ്പത്തിക വർഷങ്ങളിലും കമ്പനി ലാഭം തുടരുകയാണ്.

2015 ജനുവരി 30 മുതൽ ഉദയ ഭാസ്ക്കറാണ് കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി പ്രവർത്തിക്കുന്നത്.

malayalam.goodreturns.in

English summary

Bharat Dynamics IPO opens

State-owned Bharat Dynamics has opened its initial public offer for subscription on Tuesday, with a price band of Rs 413-428 per share.
Story first published: Tuesday, March 13, 2018, 10:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X