ആർബിഐയുടെ കർശന നി‍ർദ്ദേശം: ഇനി ജാമ്യപത്രം ലഭിക്കില്ല

പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പു കേസിന്റെ പശ്ചാത്തലത്തിൽ ഹ്രസ്വകാല വൻകിട വായ്പകൾക്ക് ഇന്ത്യൻ പൊതുമേഖലാ ബാങ്കുകൾ ഇനി മുതൽ ജാമ്യം നിൽക്കില്ല.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പു കേസിന്റെ പശ്ചാത്തലത്തിൽ ഹ്രസ്വകാല വൻകിട വായ്പകൾക്ക് ഇന്ത്യൻ പൊതുമേഖലാ ബാങ്കുകൾ ഇനി മുതൽ ജാമ്യം നിൽക്കില്ല. ലെറ്റേഴ്സ് ഓഫ് അണ്ടർടേക്കിങ് (എൽഒയു), ലെറ്റേഴ്സ് ഓഫ് കംഫർട്(എൽഒസി) എന്നിവയാണ് റിസർവ് ബാങ്ക് നിർത്തലാക്കിയിരിക്കുന്നത്.

 

പിഎൻബി തട്ടിപ്പ്

പിഎൻബി തട്ടിപ്പ്

പിഎന്‍ബി നല്‍കിയ എല്‍ഒയു ഉപയോഗിച്ചാണ് ഇന്ത്യന്‍ ബാങ്കുകളുടെ വിദേശത്തുള്ള ശാഖയില്‍ നിന്ന് നീരവ് മോദിയും മെഹുല്‍ ചോക്‌സിയും പണ തട്ടിപ്പ് നടത്തിയത്. 11400 കോടിയുടെ തട്ടിപ്പു നടത്തിയാണ് ഇവർ മുങ്ങിയിരിക്കുന്നത്.

എന്താണ് എൽഒയു?

എന്താണ് എൽഒയു?

വിദേശ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്ക് വിദേശത്തെ ഇടപാടുകാർക്കു പണം നൽകാൻ മറ്റൊരു ഇന്ത്യന്‍ ബാങ്കിന്റെ വിദേശത്തുള്ള ശാഖയില്‍ നിന്ന് ഹ്രസ്വകാല ആവശ്യത്തിന് (ഇറക്കുമതി) പണം സമാഹരിക്കാന്‍ ജാമ്യം നില്‍ക്കുന്നതിനുള്ള ജാമ്യപത്രമാണ് എൽഒയു.

വിദേശ കറന്‍സി

വിദേശ കറന്‍സി

എല്‍ഒയുവിലൂടെ ഉപഭോക്താവിന് ലഭിക്കുന്ന പണം വിദേശ കറന്‍സിയായിരിക്കും. ഇത് ഉപയോഗിച്ച് ഉപഭോക്താവിന് ഇടപാടുകാരുമായി വിനിമയം നടത്താം.

സീനിയർ മാനേജ്മെന്റ് അംഗീകാരം

സീനിയർ മാനേജ്മെന്റ് അംഗീകാരം

വൻ തുകയ്ക്കുള്ള എൽഒയു ബാങ്കിന്റെ സീനിയർ മാനേജ്മെന്റ് അംഗീകരിക്കണം. എന്നാൽ നീരവ് മോദിയുടെ കാര്യത്തിൽ ഇത്തരത്തിൽ ഒരു അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.

malayalam.goodreturns.in

English summary

RBI Stops Letters of Undertaking For Overseas Credit

The system of Letter of Undertaking or LOUs, which allows the customer of a bank to withdraw foreign currency from an Indian bank in another nation, was scrapped today by the Reserve Bank.
Story first published: Wednesday, March 14, 2018, 12:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X