​ഗ്ലോബൽ ഡിജിറ്റൽ ഉച്ചകോടി മാ‍ർച്ച് 22ന് കൊച്ചിയിൽ

കേരള സർക്കാ‍ർ സംഘടിപ്പിക്കുന്ന ആദ്യത്തെ ഗ്ലോബൽ ഡിജിറ്റൽ ഉച്ചകോടി മാർച്ച് 22, 23 തീയതികളിൽ കൊച്ചിയിൽ നടക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരള സർക്കാ‍ർ സംഘടിപ്പിക്കുന്ന ആദ്യത്തെ ഗ്ലോബൽ ഡിജിറ്റൽ ഉച്ചകോടി മാർച്ച് 22, 23 തീയതികളിൽ കൊച്ചിയിൽ നടക്കും. കേരളത്തിലെ ഡിജിറ്റൽ ഭാവിക്കു രൂപം നൽകാൻ സംഘടിപ്പിക്കുന്ന ഈ ഉച്ചകോടിയിൽ നിരവധി പ്രമുഖർ പങ്കെടുക്കും.

 

ഉദ്ഘാടനം

ഉദ്ഘാടനം

ഫ്യൂച്ച‍ർ എന്ന് പേരിട്ടിരിക്കുന്ന ഈ ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രൊഫഷണലുകൾ, സംരംഭകർ, ​ഗവേഷക‍ർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, കോർപ്പറേറ്റ് സ്ഥാപകർ എന്നിവരുൾപ്പെടെ 2000ഓളം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും.

പ്രമുഖ‍ർ

പ്രമുഖ‍ർ

മൈക്രോസോഫ്റ്റ് സിഇഒ സത്യ നടെല്ല, റിസർവ് ബാങ്ക് മുൻ ഗവർണറും സാമ്പത്തിക വിദഗ്‌ധനുമായ രഘുറാം രാജൻ, ഇൻഫോസിസ് നോൺ എക്സിക്യൂട്ടിവ് ചെയർമാൻ നന്ദൻ നിലേകനി, പേയ്ടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ, ഹാ‍ർഡ്‍വാ‍ർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ​ഗീതാ ​ഗോപിനാഥ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരാണ് ഉച്ചകോടിയിലെ പ്രധാന ആകർഷണം. സത്യ നടെല്ല വീഡിയോ കോൺഫറൻസ് വഴിയാകും പങ്കെടുക്കുക.

സാങ്കേതിക രം​ഗത്തെ മാറ്റങ്ങൾ

സാങ്കേതിക രം​ഗത്തെ മാറ്റങ്ങൾ

സാങ്കേതികരംഗത്ത് അതിവേഗം സംഭവിക്കുന്ന മാറ്റങ്ങൾക്കനുസരിച്ചു കേരളം എങ്ങനെ തയാറെടുപ്പു നടത്തണമെന്നതിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ഉച്ചകോടിയ്ക്ക് ശേഷം സർക്കാരിന് സമർപ്പിക്കും. ഫ്യൂച്ചറിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞിരുന്നു.

malayalam.goodreturns.in

English summary

Global Digital Summit to Start in Kochi on March 22

The Kerala government is organising a two-day global digital summit from March 22 to develop a roadmap to make the state a hub for digital innovation and investment.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X