ഡീസൽ തീ‍‍ർന്നോ?? ഒറ്റ ഫോൺ കോളിൽ ഡീസൽ ഇനി വീട്ടിലെത്തും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡീസൽ തീ‍ർന്നാൽ ഇനി ഒരു ഫോൺ കോൾ മാത്രം മതി. ഇ​​​ന്ധ​​​നം ഉ​​​പ​​​യോ​​​ക്താ​​വി​​​ന്‍റെ വീ​​​ട്ടു​​​പ​​​ടി​​​ക്ക​​​ൽ എ​​​ത്തി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​പ​​റേ​​​ഷ​​​ൻ രം​ഗത്ത്.

 

ആദ്യം ഘട്ടം ഡീസൽ

ആദ്യം ഘട്ടം ഡീസൽ

പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു കഴിഞ്ഞു. ​​​മഹാ​​​രാ​​​ഷ്‌​​ട്രയി​​​ലെ പൂ​​​ന​​​യി​​​ലാണ് ആരംഭിച്ചത്. ഡീ​​​സൽ​​​ വ​​​ലി​​​യ ലോ​​​റി​​​ക​​​ളി​​​ലാ​​​ക്കിയാണ് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് നേ​​​രി​​​ട്ടു വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്നത്. അ​​​ധി​​​കം ​​​വൈ​​​കാ​​​തെ​​​ ത​​​ന്നെ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി ഡീ​​​സ​​​ലി​​​ന്റെ ഡോ​​​ർ ഡെ​​​ലി​​​വ​​​റി ന​​​ട​​​ത്തു​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ സ​​ഞ്ജീ​​വ് സിം​​​ഗ് അ​​​റി​​​യി​​​ച്ചു.

പെട്രോളും എത്തിക്കും

പെട്രോളും എത്തിക്കും

താ​​​ര​​​ത​​​മ്യേ​​​ന സു​​​ര​​​ക്ഷി​​​ത​​​മാ​​​യ​​​തി​​​നാ​​​ലാ​​​ണ് ഡീ​​​സ​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ൽ ആദ്യം വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് അധികൃത‍ർ അറിയിച്ചു. പെ​​​ട്രോ​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചിട്ടുണ്ട്.

മൈ പെട്രോൾ പമ്പ് ആപ്പ്

മൈ പെട്രോൾ പമ്പ് ആപ്പ്

മാ​​​സ​​​ങ്ങ​​​ൾ​​​ക്കു മുമ്പ് ബം​​​ഗ​​​ളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​എ​​​ൻ​​​ബി എ​​​ന്ന സ്റ്റാ​​​ർ​​​ട്ട​​പ്പും സ​​​മാ​​​ന​​​ സം​​​രം​​​ഭം ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു. മൈ ​​​പെ​​​ട്രോ​​​ൾ പമ്പ് എ​​​ന്ന ആ​​​പ്പി​​​ലൂ​​​ടെ​​​യാ​​​യി​​​രു​​​ന്നു ഇ​​​തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം. എ​​​ന്നാ​​​ൽ, ആ​​​വ​​​ശ്യ​​​ക്കാ​​​രു​​​ടെ അ​​​രി​​​കി​​​ലെ​​​ത്തി പെ​​​ട്രോ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത് സു​​​ര​​​ക്ഷി​​​ത​​​മ​​​ല്ലെ​​​ന്നു കാ​​​ട്ടി പെ​​​ട്രോ​​​ളി​​​യം ആ​​​ൻ​​​ഡ് എ​​​ക്സ്പ്ലോ​​​സീ​​​വ്സ് സേ​​​ഫ്റ്റി ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ൻ (പി​​​ഇ​​​എ​​​സ് ഒ) ​​​ഇ​​​വ​​​ർ​​​ക്ക് അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സുരക്ഷാമാനദണ്ഡങ്ങൾ

സുരക്ഷാമാനദണ്ഡങ്ങൾ

സു​​​ര​​​ക്ഷാ​​​മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങൾ പാലിച്ച് തന്നെയാണ് ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​പ​​റേ​​​ഷ​​​ൻ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പി​​​ഇ​​​എ​​​സ്ഒ​​​യു​​​ടെ അ​​​നു​​​മ​​​തി​​​യോ​​​ടെ​​​യാ​​​ണ് പ​​​ദ്ധ​​​തി ആരംഭിച്ചതെന്ന് ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ‍ർപ്പറേഷൻ അ​​​റി​​​യി​​​ച്ചു.

malayalam.goodreturns.in

English summary

IOC Starts Home Delivery of Diesel

Diesel car drivers in Pune can now skip fuel stations and still get a refill, as Indian Oil Corporation (IOC) is making the fuel available at their doorstep. India’s largest fuel retailer is planning on a nation-wide expansion of this service soon and may also consider delivering petrol at a later date.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X