കാത്തലിക് സിറിയൻ ബാങ്ക് വിദേശ കമ്പനി ഏറ്റെടുക്കുന്നു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിന്റെ സ്വന്തം ബാങ്കായ കാത്തലിക് സിറിയന്‍ ബാങ്ക് വിദേശ കമ്പനി ഏറ്റെടുക്കുന്നു. കാ​ന​ഡ​യി​ലെ ഫെ​യ​ർ​ഫാ​ക്സ് ഹോ​ൾ​ഡിം​ഗ്സ് ലി​മി​റ്റ​ഡാണ് ബാങ്കിനെ ഏറ്റെടുക്കുന്നത്.

ബാങ്കിന്റെ ഇന്നത്തെ ജനറല്‍ ബോഡി യോഗത്തില്‍ വിദേശ മൂലധന നിക്ഷേപം 74 ശതമാനമായി ഉയര്‍ത്തി. 97 വര്‍ഷത്തെ പാരമ്പര്യമുള്ള ബാങ്ക് നഷ്ടത്തിലായതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ വംശജനായ കനേഡിയന്‍ വ്യവസായി പ്രേം വാട്‌സയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഏറ്റെടുക്കൽ നടപടിയുമായി രം​ഗത്തെത്തിയത്.

കാത്തലിക് സിറിയൻ ബാങ്ക് വിദേശ കമ്പനി ഏറ്റെടുക്കുന്നു

 

സെ​പ്റ്റം​ബ​റി​ൽ അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ 13 കോ​ടി രൂ​പ​യാ​യി​രു​ന്നു സി​എ​സ്ബി​യു​ടെ അ​റ്റാ​ദാ​യം. കി​ട്ടാ​ക്ക​ടം 6.75 ശ​ത​മാ​വും മൂ​ല​ധ​ന​പ​ര്യാ​പ്ത​ത 11.09 ശ​ത​മാ​ന​വു​മാ​ണ്. മു​മ്പും ഓ​ഹ​രി​ക​ൾ വാ​ങ്ങാ​ൻ ഫെ​യ​ർ​ഫാ​ക്സ് ത​യാ​റാ​യെ​ങ്കി​ലും മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ ധാ​ര​ണ​യിലെത്താൻ കഴിഞ്ഞിരുന്നില്ല.

ആഗോളതലത്തിൽ കമ്പനികൾ നടത്തിയുള്ള ഫെയർഫാക്സിന്റെ പരിചയ സമ്പത്ത് കാത്തലിക് സിറിയൻ ബാങ്കിന്റെ വളർച്ചയ്ക്ക് പ്രധാന ഘടകമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ത്യൻ ബാങ്കിംഗ് രംഗത്ത് വെറും ഒരു ശതമാനത്തിൽ താഴെ മാത്രം വിഹിതമുള്ള ബാങ്കിനെ ആഗോള തലത്തിൽ തന്നെ ഉയർത്താൻ കമ്പനിയ്ക്ക് കഴിഞ്ഞേക്കും.

malayalam.goodreturns.in

English summary

Fairfax on $186m buy of Catholic Syrian Bank

Canadian billionaire Prem Watsa-owned Fairfax India Holdings has entered into an agreement to acquire a 51% stake in Kerala-based Catholic Syrian Bank for an estimated Rs 1,200 crores ($186m) through a full equity infusion.
Story first published: Wednesday, March 21, 2018, 14:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X