വൊഡാഫോൺ - ഐഡിയ ലയനം: നേതൃത്വനിരയെ പ്രഖ്യാപിച്ചു

ഐഡിയയും വൊഡാഫോണും സംയുക്തമായി പദവികളും സ്ഥാനമാനങ്ങളും നിശ്ചയിച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ ഐഡിയയും ബ്രിട്ടീഷ് ടെലികോം കമ്പനിയുടെ ഇന്ത്യന്‍ യൂണിറ്റായ വൊഡാഫോണും ലയിക്കാന്‍ ഔദ്യോഗികമായി ധാരണയിലെത്തിയതിന് പിന്നാലെ ഇരു കമ്പനികളും സംയുക്തമായി പദവികളും സ്ഥാനമാനങ്ങളും നിശ്ചയിച്ചു. കുമാർ ബിർളയായിരിക്കും കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ചെയർമാൻ. ബാലേഷ് ശർമ്മ സിഇഒയും.

ബാലേഷ് ശർമ്മ

ബാലേഷ് ശർമ്മ

വ്യാഴാഴ്ച ഐഡിയ സെല്ലുലാർ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം വൊഡാഫോൺ ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ ബാലേഷ് ശർമ്മ സംയുക്ത സംരംഭത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയി മാറുമെന്നാണ് വിവരം.

കുമാർ മംഗലം ബിർള

കുമാർ മംഗലം ബിർള

ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർള പുതിയ കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ചെയർമാനാണ്. ലയനം പൂർത്തീകരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് ഇരു കമ്പനികളെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റ് നേതൃനിര

മറ്റ് നേതൃനിര

ഐഡിയയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ (സിഎഫ്ഒ) അക്ഷയ മൂൺദ്ര ആയിരിക്കും പുതിയ കമ്പനിയുടെയും സിഎഫ്ഒ. ഐഡിയയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായ അംബരീഷ് ജെയിൻ പുതിയ കമ്പനിയുടെ സിഒഒ ആയി മാറും.

ഈ വർഷം ആദ്യപകുതി

ഈ വർഷം ആദ്യപകുതി

ഈ വർഷം ആദ്യപകുതിയിൽ തന്നെ ലയനം പൂർത്തിയാകുമെന്നാണ് വിവരം. ജിയോയുടെ വെല്ലുവിളി നേരിടാനാണ് ഇരുകമ്പനികളും കൈകോര്‍ക്കുന്നത്.

malayalam.goodreturns.in

English summary

Vodafone-Idea Merger: Companies Announce Leadership Team

Aditya Birla Group Chairman Kumar Mangalam Birla will be the non-executive chairman of the merged company which will combine the business of Vodafone India and Idea Cellular.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X