ഒലയും ഊബറും ഒരുമിക്കുന്നു; പിന്നിൽ സോഫ്റ്റ്ബാങ്ക്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓ​ൺ​ലൈ​ൻ ടാ​ക്സി കമ്പനി​ക​ളാ​യ ഊ​ബ​റും ഒ​ല​യും ഒരുമിക്കുന്നതിന് അ​ണി​യ​റ​യി​ൽ നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഊ​ബ​റി​ന്‍റെ ദ​ക്ഷി​ണ -​ പ​ശ്ചി​മ യൂ​ണി​റ്റ് ഒ​ല സ്വ​ന്ത​മാ​ക്കാ​നൊ​രു​ങ്ങു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

പിന്നിൽ സോഫ്റ്റ്ബാങ്ക്
 

പിന്നിൽ സോഫ്റ്റ്ബാങ്ക്

ഒലയും ഊബറും തമ്മിൽ ഒരുമിപ്പിക്കുന്നതിന് പിന്നിൽ ജാപ്പനീസ് ഇൻവെസ്റ്റ്മെന്റ് ഭീമൻ സോഫ്റ്റ്ബാങ്കാണ്. ഇന്ത്യയിൽ ഓ​ൺ​ലൈ​ൻ ടാ​ക്സി സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇരു കമ്പനികളെയും ഒരുമിപ്പിക്കാൻ ശ്രമം നടക്കുന്നതെന്നാണ് വിവരം.

ചർച്ച ആരംഭിച്ചിട്ട് ഒരു വർഷം

ഇരു കമ്പനികളിലും വൻ തോതിലുള്ള നിക്ഷേപം സോഫ്റ്റ്ബാങ്ക് നടത്തിയിട്ടുണ്ട്. ഒരു വർഷമായി ലയനം സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും കാര്യമായ തീരുമാനങ്ങൾ എടുത്തിരുന്നില്ല. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചർച്ചകൾ ചൂടുപിടിച്ചിരിക്കുകയാണ്.

ഒല നിയന്ത്രിക്കും

ഒലയും ഊബറും ഒരുമിച്ചാൽ പുതിയ കമ്പനിയുടെ 27.5 % ഓഹരികൾ ഒലയ്ക്ക് കീഴിൽ ആയിരിക്കും. കരാർ ഏതാനും മാസങ്ങൾക്കുള്ളിൽ നടപ്പിലാക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.

ചൈനയിൽ ഊബർ കൈമാറി

ചർച്ചകൾ നടപ്പിലാകുകയാണെങ്കിൽ അതായത് ഒല ഊബറിൻറെ ഇന്ത്യൻ യൂണിറ്റിയെ ഏറ്റെടുത്താൽ ആഗോളതലത്തിൽ ഊബറിന്റെ നാലാമത്തെ ലയനമായിരിക്കും ഇത്. മുമ്പ് ചൈനയിലെ ഊബർ യൂണിറ്റ് എതിരാളികളായ ദീദിയ്ക്ക് കൈമാറിയിരുന്നു. റഷ്യൻ യൂണിറ്റ് ഒരാഴ്ച്ച മുമ്പ് യാൻഡെക്സിനും സൗത്ത് ഈസ്റ്റ് ഏഷ്യ യൂണിറ്റ് ​ഗ്രാബിനും ഊബർ കൈമാറി.

malayalam.goodreturns.in

English summary

Ola and Uber Reportedly in Talks of Merger

Japanese investment giant SoftBank has called for a merger between homegrown Ola and US firm Uber’s India unit as part of its planned consolidation in Asia’s fast-growing ride hailing app market.
Story first published: Thursday, March 29, 2018, 13:12 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more