ഇന്ത്യയിലെ ആദ്യ അതിവേഗ ഇലക്ട്രിക് ലോക്കോമോട്ടീവ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ഇന്ത്യയിലെ ആദ്യ അതിവേഗ ഇലക്ട്രിക് ലോക്കോമോട്ടീവ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ആദ്യ അതിവേഗ ഇലക്ട്രിക് ലോക്കോമോട്ടീവ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ബീഹാറിലെ മധെപുര പ്ലാന്റിലായിരുന്നു ട്രെയിനിന്റെ നിർമ്മാണം. ഇന്ത്യയുടെ ഏറ്റവും ബൃഹത്തായ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ട്രെയിൻ നിർമ്മിച്ചത്.

 

ഫ്രാൻസിലെ അൽസ്റ്റോം കമ്പനിയുടെ സഹകരണത്തോടെയാണ് ട്രെയിനിന്റെ നിർമ്മാണം നടത്തിയത്. 12000 കുതിര ശക്തിയുള്ള ഈ ഇലക്ട്രിക് ലോക്കോമോട്ടീവിന് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയുണ്ടാകുമെന്നാണ് വിവരം.

 
ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ലോക്കോമോട്ടീവ്  ഫ്ലാഗ് ഓഫ് ചെയ്തു

2020 മാർച്ചോടെ 40 ലോക്കോമോട്ടീവുകളുടെ നിർമ്മാണം മധെപുര പ്ലാന്റിൽ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ആദ്യത്തെ ലോക്കോമോട്ടീവാണ് പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തത്.

പുതിയ അതിവേഗ ഇലക്ട്രിക് ലോക്കോമോട്ടീവ് ട്രെയിനുകളുടെ നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനക്ഷമമാകുന്നതോടെ ചരക്ക് തീവണ്ടികളുടെ വേഗത ഇരട്ടിയായി വർദ്ധിക്കും. ഇതോടെ ലോകത്തിലെ മികച്ച റെയിൽവേകൾക്കിടയിലും ഇന്ത്യ സ്ഥാനം പിടിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

malayalam.goodreturns.in

English summary

India's first electric locomotive to be flagged off today

Prime Minister Narendra Modi will flag off the country’s first high-powered electric locomotive assembled in Madhepura in Bihar on Tuesday. The PM is will dedicate the Madhepura factory to the nation.
Story first published: Tuesday, April 10, 2018, 16:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X