ബിജെപിയുടെ വരുമാനത്തിൽ വൻ വ‍ർദ്ധനവ്; കോൺഗ്രസ് വരുമാനം ഇടിഞ്ഞു

ഇന്ത്യയിലെ ഏഴ് ദേശീയ പാര്‍ട്ടികളുടെ വാര്‍ഷിക വരുമാനം പുറത്തുവിട്ടു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏഴ് ദേശീയ പാര്‍ട്ടികളുടെ വാര്‍ഷിക വരുമാനം പുറത്തുവിട്ടു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് (എ.ഡി.ആര്‍.) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തു വന്നത്.

ബിജെപി വാർഷിക വരുമാനം

ബിജെപി വാർഷിക വരുമാനം

റിപ്പോർട്ട് അനുസരിച്ച് ബി.ജെ.പിയുടെ വാര്‍ഷിക വരുമാനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 81 ശതമാനം വര്‍ദ്ധിച്ചു. ഏഴു പാര്‍ട്ടികള്‍ക്കും കൂടി ആകെയുള്ള 1559.17 കോടി രൂപ വരുമാനത്തില്‍ 1034.27 കോടിയും ബിജെപിയുടേതാണ്.

കോൺഗ്രസ് ഇടിഞ്ഞു

കോൺഗ്രസ് ഇടിഞ്ഞു

കോണ്‍ഗ്രസിന്‍റെ വാര്‍ഷിക വരുമാനത്തില്‍ 14 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 225.36 കോടി രൂപയാണ് കോണ്‍ഗ്രസ്സിന്‍റെ വരുമാനം. ബിജെപിയേക്കാൾ ഏറെ നാൾ ഇന്ത്യ ഭരിച്ച കോൺഗ്രസ് ഇപ്പോൾ ബിജെപിയേക്കാൾ ഏറെ പുറകിലാണ്.

ബിജെപിയുടെ വരുമാന സ്ത്രോതസുകൾ

ബിജെപിയുടെ വരുമാന സ്ത്രോതസുകൾ

  • ഡോണേഷന്‍
  • കോണ്‍ട്രിബ്യൂഷന്‍
  • കോൺഗ്രസിന്റെ വരുമാന സ്ത്രോതസുകൾ

    കോൺഗ്രസിന്റെ വരുമാന സ്ത്രോതസുകൾ

    • സര്‍ക്കാര്‍ ഗ്രാന്‍ഡുകൾ
    • ഡൊണേഷൻ
    • കോണ്‍ട്രിബ്യൂഷൻ
    • ബിജെപിയുടെ വാർഷിക ചെലവ്

      ബിജെപിയുടെ വാർഷിക ചെലവ്

      ബി.ജെ.പിയുടെ ആകെ വാര്‍ഷിക ചെലവ് 710 കോടി രൂപയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി 606 കോടിയും ഭരണകാര്യങ്ങള്‍ക്കായി 70 കോടി രൂപയും ചെലവായതായാണ് റിപ്പോർട്ട്.

      കോൺഗ്രസിന്റെ വാർഷിക ചെലവ്

      കോൺഗ്രസിന്റെ വാർഷിക ചെലവ്

      കോണ്‍ഗ്രസിന് 321 കോടി രൂപയാണ് ആകെ ചെലവായത്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ ചെലവ് വരുമാനത്തെക്കാള്‍ 96.30 കോടി കൂടുതലായിരുന്നു. കോണ്‍ഗ്രസ് 149 കോടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനും 115 കോടി ഭരണകാര്യങ്ങൾക്കുമാണ് ചെലവാക്കിയത്.

      ഇടതു പാര്‍ട്ടികളുടെ വരുമാനം

      ഇടതു പാര്‍ട്ടികളുടെ വരുമാനം

      ഇടതു പാര്‍ട്ടികളില്‍ സിപിഎം 100 കോടിയുടെ വരുമാന കണക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. 2.08 കോടി രൂപയുമായി സിപിഐ ആണ് ദേശീയ പാര്‍ട്ടികളില്‍ ഏറ്റവും പിന്നില്‍.

malayalam.goodreturns.in

English summary

BJP income rises by 81.18%, Congress's dips 14%

The income of the BJP increased by 81.18 per cent to Rs 1,034.27 crore while that of the Congress decreased by 14 per cent to Rs 225.36 crore between 2015-16 and 2016-17, a report released on Tuesday said.
Story first published: Wednesday, April 11, 2018, 12:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X