സ്വർണം വാങ്ങുന്നവർ സൂക്ഷിക്കുക; ഇല്ലെങ്കിൽ ദു:ഖിക്കേണ്ടി വരും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണം വാങ്ങുമ്പോള്‍ പറ്റിക്കപ്പെടാന്‍ ഇന്നത്തെ കാലത്ത് സാധ്യത കുറവാണ് . ജ്വല്ലറി ഉടമകള്‍ ഇപ്പോള്‍ ഈ കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നുണ്ട് എന്നത് തന്നെ കാര്യം. എങ്കിലും സ്വര്‍ണം വാങ്ങുമ്പോള്‍ ഒന്ന് സൂക്ഷിച്ചാല്‍ പിന്നെ ദു:ഖിക്കേണ്ടി വരില്ല. ഇതാ സ്വര്‍ണം വാങ്ങുമ്പോള്‍ അറിയാന്‍ അഞ്ച് കാര്യങ്ങള്‍.

പരിശുദ്ധി
 

പരിശുദ്ധി

24 കാരറ്റ് ആണ് സ്വര്‍ണത്തിന്റെ ഏറ്റവും മികച്ച പരിശുദ്ധി. മറ്റു ലോഹങ്ങളൊന്നും ചേരാത്ത 99.99 ശതമാനം ശുദ്ധസ്വര്‍ണമാണ് 24 കാരറ്റ് സ്വര്‍ണം. പെട്ടെന്ന് പൊട്ടിപ്പോകാന്‍ സാധ്യതയുളളതുകൊണ്ട് 24 കാരറ്റ് സ്വര്‍ണത്തില്‍ ആഭരണങ്ങള്‍ ഉണ്ടാക്കാറില്ല. ചേര്‍ക്കുന്ന ലോഹങ്ങളുടെ അളവിനനുസരിച്ച് 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് എന്നിങ്ങനെയുളള സ്വര്‍ണമാണ് ഇന്ത്യയില്‍ കിട്ടുന്നത്. ദുബായിൽ സ്വർണത്തിന് വൻ വിലക്കുറവ്!!! ഗൾഫ് സ്വർണത്തിന്റെ ഡിമാൻഡ് ഉയർന്നു

സ്വര്‍ണാഭരണങ്ങള്‍ നിക്ഷേപ മാര്‍ഗമല്ല

സ്വര്‍ണാഭരണങ്ങള്‍ നിക്ഷേപ മാര്‍ഗമല്ല

സ്വര്‍ണാഭരണങ്ങള്‍ ഒരിക്കലും ഒരു നിക്ഷേപമായി വാങ്ങരുത്. പണിക്കൂലിയുടെ കാര്യത്തില്‍ വലിയ നഷ്ടം വരും. സ്വര്‍ണം ആഭരണമാക്കി മാറ്റുമ്പോള്‍ സ്വര്‍ണപ്പണിക്കാര്‍ക്കുളള കൂലിയും കട്ടിങ്, പോളിഷിങ് തൊഴിലാളികള്‍ക്കുളള വേതനവും മറ്റു ചെലവുകളുമാണ് പണിക്കൂലിയായി ഈടാക്കുന്നത്. സ്വര്‍ണ നാണയങ്ങളും ബിസ്‌കറ്റുമാണ് നിക്ഷേപം എന്ന നിലക്ക് അനുയോജ്യം. സ്വ‍ർണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്!! ഈ ജ്വല്ലറികളാണ് ബെസ്റ്റ്

BIS ഹാള്‍മാര്‍ക്ക്

BIS ഹാള്‍മാര്‍ക്ക്

BIS ഹാള്‍ മാര്‍ക്ക് ഉള്ള ആഭരണങ്ങള്‍ വേണം വാങ്ങാന്‍. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് ആണ് ഹാള്‍ മാര്‍ക്ക് ചെയ്യാന്‍ അധികാരമുള്ള ഏക അഗീകൃത ഏജന്‍സി. അന്താരാഷ്ട്ര വിപണിയിലെ വിലയനുസരിച്ചാണ് ഇന്ത്യയില്‍ സ്വര്‍ണ വില മാറുന്നത്. പക്ഷേ ഇന്ത്യയിലെ ന്യൂഡല്‍ഹി, ചെന്നൈ തുടങ്ങി പല നഗരങ്ങളിലും സ്വര്‍ണ വില പലതാണ്. ചെന്നൈയിലെ സ്വര്‍ണ വില ന്യൂഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലുള്ളതിനേക്കാള്‍ കൂടുതലാണ്. ഒരുപാട് സ്വര്‍ണം വാങ്ങുന്ന അവസരങ്ങളില്‍ മുംബൈ നല്ല ഒരു ഓപ്ഷന്‍ ആയിരിക്കും. രണ്ട് പവനിൽ കൂടുതൽ സ്വർണം വാങ്ങണോ??? ഇനി അൽപ്പം പാടുപെടും!!!

സമ്പാദിക്കാന്‍

സമ്പാദിക്കാന്‍

ആഭരണങ്ങള്‍ സമ്പാദ്യ മാര്‍ഗമായി സ്വീകരിക്കുന്നത് ശുദ്ധ വിഡ്ഢിത്തരമാണ്. സ്വര്‍ണം നിക്ഷേപിക്കാന്‍ അനുയോജ്യമായ ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. സ്വര്‍ണത്തില്‍ ഡീമാറ്റ് രൂപത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന മാര്‍ഗമാണ് ഗോള്‍ഡ് ഇടിഎഫ്. ഗോള്‍ഡ് ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്ന ഫണ്ട് ഓഫ് ഫണ്ടുകളിലും നിക്ഷേപം നടത്താം. ഇന്ത്യയിൽ സ്വർണവില ഉടൻ ഇടിയും!!! ഇനി ഗൾഫ് സ്വർണത്തേയ്ക്കാൾ വിലക്കുറവിൽ സ്വർണം വാങ്ങാം...

ഏത് ജ്വല്ലറിയില്‍ നിന്ന് വാങ്ങണം

ഏത് ജ്വല്ലറിയില്‍ നിന്ന് വാങ്ങണം

സ്വര്‍ണം വാങ്ങുമ്പോള്‍ ഇപ്പോഴും വിശ്വാസ്യതയുള്ള ജ്വല്ലറികളില്‍ നിന്നും വാങ്ങാം. ഹാള്‍മാര്‍ക്ക് ഉള്ള മുന്‍നിര ജ്വല്ലറികളില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പറ്റിക്കപ്പെടാന്‍ സാധ്യത വളരെ കുറവാണു. മാത്രമല്ല വില്പനനന്തര സേവനങ്ങളും ലഭ്യമാകും. സ്വര്‍ണം വാങ്ങുമ്പോള്‍ വരുന്ന 6 അബദ്ധങ്ങള്‍

2018ല്‍ സ്വര്‍ണവില എങ്ങോട്ട്?

2018ല്‍ സ്വര്‍ണവില എങ്ങോട്ട്?

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളെ അപേക്ഷിച്ച് സ്വര്‍ണ വില കുതിച്ചുയരുകയാണ്. ഒന്നര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിൽ വരെ ഏപ്രിലിൽ വ്യാപാരം നടന്നു. വില എത്ര ഉയർന്നാലും സമ്പാദ്യങ്ങളില്‍ വൈവിദ്ധ്യം ആഗ്രഹിക്കുന്നവർക്ക് സ്വര്‍ണത്തിനേക്കാള്‍ മികച്ചതായി മറ്റൊന്നുമില്ല. 2018ൽ സ്വ‍ർണ വില കൂടുമോ, കുറയുമോ?? സ്വ‍ർണം വാങ്ങാൻ ബെസ്റ്റ് ടൈം അറിയണ്ടേ...

malayalam.goodreturns.in

English summary

Things To Remember Before Buying Gold Jewellery

Buying gold jewellery serves dual purposes, not only is it an investment but it is also a great fashion accessory. It is a known fact that Indians love to dress up and gold jewellery is the perfect accompaniment for every occasion.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X