എൻപിഎസ് വരിക്കാ‍‍ർ അക്കൗണ്ട്, മൊബൈൽ നമ്പറുകൾ നി‍‍‍ർബന്ധമായും നൽകണം

നാഷനൽ പെൻഷൻ സ്കീമിലെ (എൻപിഎസ്) അംഗങ്ങൾ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈൽ നമ്പറും നിർബന്ധമായും നൽകണമെന്നു പെൻഷൻ ഫണ്ട് നിയന്ത്രണ ഏജൻസി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാഷനൽ പെൻഷൻ സ്കീമിലെ (എൻപിഎസ്) അംഗങ്ങൾ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈൽ നമ്പറും നിർബന്ധമായും നൽകണമെന്നു പെൻഷൻ ഫണ്ട് നിയന്ത്രണ ഏജൻസി (പിഎഫ്ആർഡിഎ). എൻപിഎസിന്റെ പ്രവർത്തന പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി പിഎഫ്ആർഡിഎ മുമ്പും ചില മാറ്റങ്ങൾ വരുത്തിയിരുന്നു.

പുതുതായി വരിക്കാരാകുന്നവർക്ക് കോമൺ സബ്സ്ക്രൈബർ രജിസ്ട്രേഷൻ ഫോമിൽ (സിഎസ്ആർഎഫ്) ബാങ്ക് അക്കൗണ്ട് വിവരങ്ങളും മൊബൈൽ നമ്പറും നൽകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

എൻപിഎസ് വരിക്കാ‍‍ർ അക്കൗണ്ട്, മൊബൈൽ നമ്പറുകൾ നൽകണം

ബാങ്ക് അക്കൌണ്ട് വിശദാംശങ്ങളും മൊബൈൽ നമ്പർ നമ്പരും ആവശ്യപ്പെടുന്നത് വരിക്കാരെ സഹായിക്കാനാണെന്നും എൻപിഎസ് കാലാവധി പൂ‍ർത്തിയാകുമ്പോൾ പണം പിൻവലിക്കലും മറ്റും എളുപ്പമാക്കുന്നതിന് വേണ്ടിയാണിതെന്നും അധികൃതർ വ്യക്തമാക്കി.

നിലവിലുള്ള ഉപഭോക്താക്കൾക്ക് www.cra-nsdl.com അല്ലെങ്കിൽ https://enps.karvy.com/Login/Login എന്നീ സൈറ്റുകൾ വഴി ലോ​ഗിൻ ചെയ്ത് അക്കൗണ്ട് നമ്പറും മൊബൈൽ നമ്പറും ഓൺലൈനായി ചേ‍‍ർക്കാവുന്നതാണ്. ഈ വിവരങ്ങൾ നിർബന്ധമായും ശരിയായി പൂരിപ്പിച്ച് സമ‍ർപ്പിക്കണമെന്നും പെൻഷൻ ഫണ്ട് നിയന്ത്രണ ഏജൻസി വ്യക്തമാക്കി.

malayalam.goodreturns.in

English summary

Pension regulator makes bank account, mobile mandatory for NPS

The Pension Fund Regulatory and Development Authority (PFRDA) announced on Friday that it has made bank account details and mobile number compulsory for subscribers of the National Pension Scheme (NPS).
Story first published: Saturday, April 21, 2018, 10:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X