പണ്ട് ഇവർ ധനികരായിരുന്നു!!! എന്നാൽ ഇപ്പോഴോ.. വെറും പാപ്പർ

കഴിഞ്ഞ 500 വർഷങ്ങൾക്ക് മുമ്പ് ധനികരായിരുന്ന ചില രാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥ എന്തെന്ന് പരിശോധിക്കാം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ പാപ്പരായി പോയ ധനിക രാജ്യങ്ങൾ ഏതൊക്കെയാണെന്ന് അറിയാമോ? കഴിഞ്ഞ 500 വർഷങ്ങൾക്ക് മുമ്പ് ധനികരായിരുന്ന ചില രാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥ എന്തെന്ന് പരിശോധിക്കാം.

തായ്ലാൻഡ്

തായ്ലാൻഡ്

തായ്ലാൻഡ് ലോകത്തിലെ ഏറ്റവും പാപ്പരായ രാജ്യമൊന്നുമല്ല. എന്നിരുന്നാലും പ്രതിശീർഷ ജിഡിപി 6,000 ഡോളർ ആഗോള ശരാശരിയേക്കാൾ താഴെയാണ്. എന്നാൽ പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലും, ആധുനിക കാലത്തെ തായ്ലൻഡിൽ ഉൾപ്പെട്ടിരുന്ന അയുതൈയരാജ്യം പല യൂറോപ്യൻ രാജ്യങ്ങളെക്കാളും സമ്പന്നമായിരുന്നു. രാജ്യാന്തര വ്യാപാരത്തിന്റെ കേന്ദ്രമായിരുന്നു അന്നത്തെ തായ്ലാൻഡ്.

മാലി

മാലി

ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നാണ് മാലി. 837 ഡോളറാണ് ഇവിടുത്തെ ആളോഹരി ജിഡിപി. എന്നാൽ നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള മാലിയിലെ കാര്യങ്ങൾ വളരെ വ്യത്യസ്തമായിരുന്നു. മാലി ഒരു പ്രമുഖ സ്വർണ ഖനന മേഖലയും അമൂല്യമായ പല ലോഹങ്ങളുടെയും വിതരണത്തിൽ പകുതിയിലധികവും മാലിയ്ക്ക് കീഴിലുമായിരുന്നു.

തു‍ർക്കി

തു‍ർക്കി

തുർക്കി അതി ദരിദ്രമായ രാജ്യമല്ല, എന്നാൽ അതി സമ്പന്നവുമല്ല. പതിനാറാം നൂറ്റാണ്ടിൽ ആധുനിക തുർക്കികൾ വളർന്നു വന്ന ഒട്ടോമൻ സാമ്രാജ്യം ജിഡിപിയുടെ കാര്യത്തിൽ പടിഞ്ഞാറൻ യൂറോപ്പിന്റെ മൂന്നിൽ രണ്ട് ഭാഗം നേടിയിരുന്നു.

ഇന്ത്യ

ഇന്ത്യ

7,000 ഡോളറാണ് ഇന്ത്യയുടെ പ്രതിശീർഷ മൊത്ത ആഭ്യന്തര ഉൽപാദനം. ഇത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. എന്നാൽ ഇന്ത്യ പണ്ട് ധനിക രാജ്യമായിരുന്നു. 1526ൽ സ്ഥാപിതമായ മുഗൾ സാമ്രാജ്യ കാലത്താണ് ഇന്ത്യൻ ജനത സമ്പന്നത അനുഭവിച്ചിരുന്നത്. മുഗൾ ഇന്ത്യയുടെ യഥാർത്ഥ വേതനവും ജീവിത നിലവാരവും ഇംഗ്ലണ്ടിനേക്കാൾ ഉയർന്നതായിരുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

ലാത്വിയ

ലാത്വിയ

നൂറ്റാണ്ടുകളായി വിദേശ ശക്തികൾ നിയന്ത്രിച്ച ലാത്വിയ 1918 ൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും 1922 ൽ ലിബറൽ ഭരണഘടനയായി രൂപം കൊള്ളുകയും ചെയ്തു. 1920 കളിലും 1930 കളിലും ഉടനീളം ഫിൻലാന്റിനെക്കാളും ഡെൻമാർക്കിനെക്കാളും സമ്പന്നമായിരുന്നു ഈ രാജ്യം. ലാത്വിയയിലെ ജീവിതനിലവാരം സ്കാൻഡിനേവിയൻ രാജ്യങ്ങളെക്കാളും ഉയ‍‍ർന്നതായിരുന്നു. ദുഃഖകരമെന്നു പറയട്ടെ, സമൃദ്ധമായ അഭിവൃദ്ധിയുടെ കാലം ഈ രാജ്യത്തിന് താരതമ്യേന കുറവായിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് ലാത്വിയ നാസികളും സോവിയറ്റുകളും ചേ‍ർന്ന് നശിപ്പിക്കുകയായിരുന്നു.

ക്യൂബ

ക്യൂബ

പതിറ്റാണ്ടുകളായുള്ള കമ്യൂണിസ്റ്റ് ഭരണവും അമേരിക്കൻ ഉപരോധവുമാണ് ക്യൂബയെ ദരിദ്രമാക്കിയത്. 1990കളുടെ തുടക്കത്തിലാണ് ക്യൂബയുടെ സമ്പദ്‍വ്യവസ്ഥ തകരാൻ തുടങ്ങിയത്.

ഇറാഖ്

ഇറാഖ്

1960 കളിലും 1970 കളിലും ഇറാഖ് വികസിത രാഷ്ട്രമായി മാറിയിരുന്നു. ഉയർന്ന ജീവിത നിലവാരമായിരുന്നു ഇറാഖിൽ അക്കാലത്ത്. 1980കളിൽ, അയൽരാജ്യമായ ഇറാനുമായി ആരംഭിച്ച യുദ്ധമാണ് ഇറാഖിന്റെ സമ്പദ്വ്യവസ്ഥയെ തകർത്തത്. അതിന് ശേഷം പിന്നീട് പല യുദ്ധങ്ങളും ഇറാഖിൽ നടന്നു.

സിംബാവെ

സിംബാവെ

2000 മുതൽ സിംബാവെ ആഫ്രിക്കൻ രാജ്യങ്ങളിലെ അപകീർത്തികരമായ രാജ്യമായാണ് അറിയപ്പെടുന്നത്. എന്നാൽ 1980 കളിൽ രാജ്യത്തിന്റെ സമ്പദ്ഘടന സമൃദ്ധമായിരുന്നു. 1990 കൾ മുതൽ സ്ഥിതി വഷളാകാൻ തുടങ്ങി.

നൈറു

നൈറു

1970കളിൽ നൈറു എന്ന പസഫിക് ദ്വീപ് രാജ്യം അതിസമ്പന്നമായിരുന്നു. എന്നാൽ 1980കളിൽ ഖനന വ്യവസായം ആരംഭിച്ചതോടെ നൈറു കടത്തിലേയ്ക്ക് കൂപ്പുകുത്തി. 2000 ത്തിന്റെ ആരംഭത്തിൽ, രാജ്യത്തെ ടെലികോം, ബാങ്കിം​ഗ് സംവിധാനങ്ങളും തകർന്നു.

വെനസ്വല

വെനസ്വല

സമീപ വർഷങ്ങളിൽ വെനെസ്വേല ലാറ്റിനമേരിക്കയിലെ ഏറ്റവും ആരോഗ്യകരമായ സമ്പദ്വ്യവസ്ഥകളിൽ ഒന്നായി മാറിയിരിക്കുകയാണ്. ഗവൺമെന്റിന്റെ കർക്കശമായ വില നിയന്ത്രണങ്ങളും, വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള വിസമ്മതവുമാണ് ഇടക്കാലത്ത് രാജ്യത്തെ സ്ഥിതിഗതികൾ വഷളാക്കിയിരുന്നു.

malayalam.goodreturns.in

English summary

10 COUNTRIES THAT USED TO BE RICH BUT ARE NOW POOR

A country's economic fortunes can change hugely over the course of centuries and even decades, and many nations considered poor or middle-income these days were once among the most affluent in the world. Looking back over the past 500 years or so, we reveal 10 countries that have gone from riches to rags.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X