ജെറ്റ് എയ‍ർവെയ്സിൽ നിന്ന് 2.6 കോടിയുടെ സ്വർണം കണ്ടെത്തി

ജെറ്റ് എയ‍ർവെയ്സ് വിമാനത്തിൽ നിന്ന് ഇന്നലെ 2.6 കോടി വില വരുന്ന സ്വ‍ർണ ബാറുകൾ കണ്ടെത്തി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജെറ്റ് എയ‍ർവെയ്സ് വിമാനത്തിൽ നിന്ന് ഇന്നലെ 2.6 കോടി വില വരുന്ന സ്വ‍ർണ ബാറുകൾ കണ്ടെത്തി. മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ജെറ്റ് എയർവെയ്സ് വിമാനത്തിൽ നിന്ന് കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റാണ് സ്വ‍ർണം കണ്ടെത്തിയത്.

ദുബായിയിൽ നിന്ന് മുംബൈയിലെത്തിയ വിമാനത്തിന്റെ 9 ഡബ്ല്യു 579 എന്ന സീറ്റിന് അടിയിൽ നിന്നാണ് 2.60 കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയിരുന്നു ആറ് സ്വർണക്കട്ടികളും. ഓരോന്നിനും ആയിരം ഗ്രാം വീതം തൂക്കമുണ്ട്.

ജെറ്റ് എയ‍ർവെയ്സിൽ നിന്ന് 2.6 കോടിയുടെ സ്വർണം കണ്ടെത്തി

ആകെ തൂക്കം 8,990 ഗ്രാമാണ്. വിമാനത്തിൽ യാത്രക്കാർ ഇരിക്കുന്ന രണ്ട് സീറ്റുകളുടെ കുഷ്യന് അടിയിൽ ആണ് സ്വ‍‍ർണം ഒളിപ്പിച്ചിരുന്നതെന്ന് ഒരു കസ്റ്റംസ് ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.

ദുബായിൽ നിന്ന് ഇന്ത്യയിലേയ്ക്ക് കടത്തിയ സ്വ‍ർണമാണ് ഇതെന്നാണ് ഉദ്യോ​ഗസ്ഥരുടെ വിലയിരുത്തൽ. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ കൂട്ടിച്ചേർത്തു.

malayalam.goodreturns.in

English summary

Gold worth Rs 2.6 crore found in Jet Airways plane

Unclaimed gold worth Rs 2.60 crore was recovered from below the seats of a Jet Airways flight, 9W 579, from Dubai at Chhattrapati Shivaji International Airport (CSIA), Mumbai on Tuesday by the Air Intelligence Unit (AIU) of Mumbai Customs.
Story first published: Wednesday, April 25, 2018, 15:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X