പുതിയ സംരംഭം തുടങ്ങാൻ പദ്ധതിയുണ്ടോ? ആശയം മികച്ചതെങ്കിൽ ഒരു കോടി രൂപ സമ്മാനം

പുത്തൻ സംരംഭക ആശയങ്ങൾ നിങ്ങളുടെ പക്കലുണ്ടോ? എങ്കിൽ ഒട്ടും വൈകേണ്ട നീതി ആയോഗിന്‍റെ അടല്‍ ഇന്നോവേഷന്‍ മിഷന്‍റെ (എഐഎന്‍) അടല്‍ ന്യൂ ഇന്ത്യ ചലഞ്ചിലൂടെ നിങ്ങൾക്കും നേടാം ഒരു കോടി രൂപ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുത്തൻ സംരംഭക ആശയങ്ങൾ നിങ്ങളുടെ പക്കലുണ്ടോ? എങ്കിൽ ഒട്ടും വൈകേണ്ട നീതി ആയോഗിന്‍റെ അടല്‍ ഇന്നോവേഷന്‍ മിഷന്‍റെ (എഐഎന്‍) അടല്‍ ന്യൂ ഇന്ത്യ ചലഞ്ചിലൂടെ നിങ്ങൾക്കും നേടാം ഒരു കോടി രൂപ.

 

ഇന്ന് ആരംഭിക്കും

ഇന്ന് ആരംഭിക്കും

ഇന്ന് മുതലാണ് അടൽ ന്യൂ ഇന്ത്യ ചലഞ്ചിലേയ്ക്കുള്ള അപേക്ഷ ക്ഷണിക്കുന്നത്. അഞ്ച് മന്ത്രാലയങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന പദ്ധതിയാണിത്.

നിങ്ങളുടെ ബിസിനസ് ആശയം ഇവയിലേതെങ്കിലുമാണോ?

നിങ്ങളുടെ ബിസിനസ് ആശയം ഇവയിലേതെങ്കിലുമാണോ?

കാലാവസ്ഥ വ്യതിയാനം, സ്മാര്‍ട്ട് മൊബിലിറ്റി, റോളിങ് സ്റ്റോക്ക്, മാലിന്യ സംസ്കരണം എന്നീ 17 മേഖലകള്‍ക്കായി യഥാര്‍ഥ ഉല്‍പ്പന്നമോ ഉല്‍പ്പന്നത്തിന്‍റെ പ്രോട്ടോടൈപ്പോ മത്സരത്തിനായി സമര്‍പ്പിക്കാം. ചെറുകിട സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, പുതുമയുളള ആശയങ്ങള്‍ വികസിപ്പിക്കാന്‍ കഴിവുള്ളവർ എന്നിവര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ ചലഞ്ചിനായി സമര്‍പ്പിക്കാം.

കൂടുതൽ സഹായങ്ങൾ

കൂടുതൽ സഹായങ്ങൾ

മത്സരത്തിൽ വിജയിക്കുന്നവർക്ക് ഒരു കോടി രൂപ ഗ്രാൻഡ് ലഭിക്കുന്നതിന് പുറമേ ഉല്‍പ്പന്നത്തെ വികസിപ്പിക്കാനും അവയെ വിപണിയിലെത്തിക്കുന്നതിനും സാങ്കേതിക, കണ്‍സള്‍ട്ടന്‍സി എന്നീ സഹായങ്ങളും നീതി ആയോഗില്‍ നിന്ന് ലഭിക്കും.

കർണാടക സർക്കാർ

കർണാടക സർക്കാർ

കഴിഞ്ഞ മാസം കർണാടക സർക്കാർ ഒരു പുതിയ സംരംഭകത്വ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് മികച്ച സംരഭക ആശയവുമായി കർണാടക സ്റ്റാർട്ട്അപ് സെല്ലിൽ ബന്ധപ്പെടുന്നവർക്ക് മാസം 30,000 രൂപ വീതം ഒരു വർഷത്തെ സഹായമാണ് പ്രഖ്യാപിച്ചിരുന്നത്.

കഴിഞ്ഞ വർഷം

കഴിഞ്ഞ വർഷം

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നീതി ആയോഗ് ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന രണ്ട് സംരംഭങ്ങൾക്ക് 10 കോടി വീതം ധനസഹായം നൽകിയിരുന്നു. മികച്ച ബിസിനസ് ആശയങ്ങളുള്ളവർക്ക് ഒരു സുവർണാവസരമാണിത്.

malayalam.goodreturns.in

English summary

NITI Aayog to open applications for Atal New India Challenge

The Atal Innovation Mission (AIM) under the NITI Aayog shall be launching the Atal New India Challenge on April 26.
Story first published: Thursday, April 26, 2018, 12:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X