അംബാനിയുടെ ജിയോയിൽ ജോലി വേണോ? 80,000 പേ‍ർക്ക് അവസരം

റിലയൻസ് ജിയോയിൽ ഈ സാമ്പത്തിക വ‍ർഷം 75,000 മുതൽ 80,000 പേരെ റിക്രൂട്ട് ചെയ്യാൻ പദ്ധതി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലയൻസ് ജിയോയിൽ ഈ സാമ്പത്തിക വ‍ർഷം 75,000 മുതൽ 80,000 പേരെ റിക്രൂട്ട് ചെയ്യാൻ പദ്ധതി. കമ്പനിയിലെ ഒരു സീനിയർ ഉദ്യോ​ഗസ്ഥനായ സഞ്ജയ് ജോ​ഗാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

കൊഴിഞ്ഞുപോക്ക് വളരെ കുറവ്

കൊഴിഞ്ഞുപോക്ക് വളരെ കുറവ്

കമ്പനിയിൽ നിന്ന് പിരിഞ്ഞു പോകുന്നവരുടെ നിരക്ക് സെയിൽസ്, ടെക്നിക്കൽ മേഖലകളിൽ 32 ശതമാനമാണെന്നും എന്നാൽ ഹെഡ്ക്വാർട്ടേഴ്സ് തലത്തിൽ എടുത്താൽ ഇത് വെറും 2 ശതമാനം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് തന്നെ കമ്പനിയുടെ ശരാശരി കൊഴിഞ്ഞു പോക്ക് നിരക്ക് 18 ശതമാനമാണ്.

കോളേജുകളിൽ നിന്ന് നേരിട്ട്

കോളേജുകളിൽ നിന്ന് നേരിട്ട്

രാജ്യത്തെ വിവിധ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, കോളേജുകൾ എന്നിവ ഉൾപ്പെടെ ഏകദേശം 6,000 സ്ഥാപനങ്ങളുമായി കമ്പനിയ്ക്ക് പങ്കാളിത്തമുണ്ട്. ഈ സ്ഥാപനങ്ങളിലെ ചില പ്രത്യേക കോഴ്സുകൾ വഴി വളരെ എളുപ്പത്തിൽ വിദ്യാർത്ഥികൾക്ക് ജിയോയിൽ ജോലി നേടാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റിക്രൂട്ട്മെന്റ്

റിക്രൂട്ട്മെന്റ്

റെഫറൻസ് വഴിയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ സഹായത്തോടെയുമാകും ജിയോയിലേയ്ക്ക് ഉദ്യോ​ഗാ‍ർത്ഥികളെ റിക്രൂട്ട് ചെയ്യുന്നത്. ചെറുപ്പക്കാ‍ർക്ക് ഒരു സുവർണാവസരമാണിത്.

ടെലികോം മേഖലയിലെ മത്സരം

ടെലികോം മേഖലയിലെ മത്സരം

ജിയോ പുതുതായി 80000ലേറെ ജീവനക്കാരെ നിയമിക്കാൻ പോകുന്നത് ടെലികോം കമ്പനികൾക്കിടയിൽ നിലവിലുള്ള മത്സരം കൂടുതൽ ശക്തമാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ജിയോയുടെ തുടക്കം

ജിയോയുടെ തുടക്കം

2016 സെപ്തംബറിലാണ് റിലയൻസ് ജിയോ പ്രവർത്തനം ആരംഭിച്ചത്. അതിവേഗം വളരുന്ന ഒരു ബിസിനസ് സ്ഥാപനമാണിത്. അതുകൊണ്ട് തന്നെ ജിയോയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഭാവിയിലുമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

malayalam.goodreturns.in

Read more about: jio job ജിയോ ജോലി
English summary

Mukesh Ambani's Reliance Jio to Hire 80,000 Individuals

Reliance Jio is planning to recruit about 75,000 to 80,000 people during this financial year, a senior company official said on Thursday. "About 1,57,000 people are on the rolls today. I will say another 75,000 to 80,000 people," Jio's Chief Human Resources Officer Sanjay Jog told reporters on sidelines of an event organised by the Society of Human Resources Management.
Story first published: Friday, April 27, 2018, 11:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X