കേരളത്തിൽ സർക്കാ‍ർ വക ഓൺലൈൻ ടാക്സി!!! ഊബ‍ർ, ഒല മാതൃകയിൽ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ ഊബ‍ർ, ഒല മാതൃകയിൽ ഓൺലൈൻ ടാക്സി സംവിധാനം ആരംഭിക്കാൻ നീക്കം. തൊഴിൽ വകുപ്പിന് കീഴിലുള്ള മോട്ടോ‍ർ തൊഴിലാളി ക്ഷേമനിധി ബോ‍ർഡ്, മോട്ടോ‍ർ വാഹന വകുപ്പ്, ലീ​ഗൽ മെട്രോളജി വകുപ്പ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കാനുന്നത്.

വാഹനങ്ങൾ ഏതൊക്കെ?
 

വാഹനങ്ങൾ ഏതൊക്കെ?

ഒല, ഊബർ പോലെ തന്നെ ഓട്ടോയും കാറും സർവ്വീസ് നടത്താനാണ് സർക്കാ‍ർ തീരുമാനിച്ചിരിക്കുന്നത്. ടാക്സി മേഖലയിലെ നിലവിലെ പ്രതിസന്ധികൾക്ക് ഇതോടെ ഒരു പരിധി വരെ സഹായകമാകുമെന്നാണ് തൊഴിലാളികളുടെ കണക്കുകൂട്ടൽ.

ആദ്യം ഘട്ടം ഈ ന​ഗരങ്ങളിൽ

പദ്ധതിയുടെ ആദ്യഘട്ടം കേരളത്തിലെ മൂന്ന് പ്രധാന ന​ഗരങ്ങളിലാകും നടപ്പിലാക്കുക. താഴെ പറയുന്നവയാണ് ന​ഗരങ്ങൾ.

  • തിരുവനന്തപുരം
  • കൊച്ചി
  • കോഴിക്കോട്

ഈ ന​ഗരങ്ങളിൽ പദ്ധതി വിജയിച്ചാൽ സംസ്ഥാനത്തെ മറ്റ് ന​ഗരങ്ങളിലേയ്ക്കും പട്ടണങ്ങളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കും.

സഹകരണസംഘം തുടങ്ങും

ഓൺലൈൻ സർവ്വീസിൽ അം​ഗങ്ങളാകാൻ താതപര്യമുള്ളവരെ ചേ‍ർത്ത് സഹകരണ സംഘങ്ങൾ രൂപീകരിക്കുകയാണ് ആദ്യ ഘട്ടം. പദ്ധതിയിലൂടെ മോശമല്ലാത്ത വരുമാനം തൊഴിലാളികൾക്ക് ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

വാഹനങ്ങളിൽ ജിപിഎസ്

ഓൺലൈൻ ടാക്സി സർവ്വീസിന് തയ്യാറാകുന്നവരുടെ വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കേണ്ടി വരും. എല്ലാ ടാക്സികളിലും അടുത്ത വർഷം ജനുവരി മുതൽ ജിപിഎസ് നി‍ർബന്ധമായും ഘടിപ്പിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ നി‍ർദ്ദേശം.

ജിപിഎസ് ഘടിപ്പിക്കുന്നതിനുള്ള ചെലവ്

വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കുന്നതിന് ഏകദേശം 12500 രൂപയോളം ചെലവ് വരും. ഇത് ഡ്രൈവറോ വാഹന ഉടമോ വഹിക്കണം. ബാങ്ക് വായ്പ എടുത്ത് ജിപിഎസ് ഘടിപ്പിക്കുന്നവ‍‍ർക്ക് സർക്കാ‍ർ പലിശ സബ്സിഡി നൽകും.

സുരക്ഷിതത്വം ഉറപ്പ്

ജിപിഎസ് സംവിധാനം വഴി വാഹനം മോട്ടോ‍ർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും നിരീക്ഷണത്തിലായിരിക്കും. ജിപിഎസിന്റെ സ്ക്രീനിൽ സവാരി പോകുന്ന സ്ഥലത്തേയ്ക്കുള്ള ദൂരവും വഴിയും തെളിഞ്ഞു വരും. വാഹനത്തിൽ ഒരു പാനിക് ബട്ടൺ ഉണ്ടാകും. അടിയന്തിര സാഹചര്യത്തിൽ ഇത് അമ‍ർത്തിയാൽ യാത്രക്കാ‍ർക്ക് പൊലീസിന്റെ സഹായം തേടാവുന്നതാണ്.

വാഹനം ബുക്ക് ചെയ്യുന്നതെങ്ങനെ?

മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചോ കോൾ സെന്റർ വഴിയോ റൈഡുകൾ ബുക്ക് ചെയ്യാൻ കഴിയും. യാത്രക്കാ‍ർക്ക് തങ്ങളുടെ യാത്രാനുഭവത്തെക്കുറിച്ച് വെബ്സൈറ്റിൽ പങ്കുവയ്ക്കാനുമാകും.

പണം നൽകുന്നതെങ്ങനെ?

ഇ-വാലറ്റിൽ വഴിയോ അല്ലെങ്കിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ സ്വൈപ്പ് ചെയ്തോ യാത്രക്കാ‍ർക്ക് സവാരിയുടെ ബിൽ അടയ്ക്കാവുന്നതാണ്.

malayalam.goodreturns.in

English summary

Kerala government to take online cabs head on

In an attempt to equip the conventional autorickshaw and taxi drivers in the state to take on the online cab aggregators, the Labour Department is planning to launch an online platform where the customers can book autorickshaws, taxicabs, contract carriers, ambulance and even trucks according to their needs.
Story first published: Monday, April 30, 2018, 11:09 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more