രാജ്യത്തെ ജീവനക്കാരുടെ പി.എഫ് വിവരങ്ങൾ ചോർന്നെന്ന് ഇപിഎഫ്ഒ. ജീവനക്കാരുടെ ആധാർ ഉൾപ്പടെയുള്ള വിവരങ്ങൾൾ ചോർന്നതായി കേന്ദ്ര ഇലക്ട്രോണിക് മന്ത്രാലയത്തിന് ഇപിഎഫ്ഒ പരാതി നൽകി.
aadhaar.epfoservise.com എന്ന വെബ്സൈറ്റ് ഹാക്ക് ചെയ്താണ് വിവരങ്ങൾ ചോർത്തിയതെന്നാണ് സൂചന. മാർച്ച് 23ന് വെബ്സൈറ്റ് ഹാക്ക് ചെയ്തുവെന്നും വിവരങ്ങൾ ചോർത്തിയെന്നുമാണ് ഇപിഎഫ്ഒ ഇലക്ട്രോണിക് മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുന്ന പരാതി. നിലവിൽ ഈ വെബ്സൈറ്റ് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ജീവനക്കാരുടെ ആധാർ നമ്പർ, പേര്, ജനന തീയതി, പിതാവിന്റെ പേര്, പാൻ, തൊഴിൽ വിശദാംശങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർന്നതായാണ് വിവരം.
എന്നാൽ ഈ വാർത്തകളോട് ഒൗദ്യോഗികമായി പ്രതികരിക്കാൻ ഇപിഎഫ്ഒ തയാറായിട്ടില്ല. പി.എഫ് വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്ന് ഇൻറലിജൻസ് എജൻസി ഇപിഎഫ്ഒയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
നിലവിൽ 4.6 കോടി ജീവനക്കാരാണ് ഇപിഎഫ്ഒക്ക് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 2.75 കോടി പേർ ആധാർ വിവരങ്ങൾ നൽകിയിട്ടുണ്ട്. ഇതിൽ 1.25 കോടി ആധാർ അക്കൗണ്ട് വിവരങ്ങൾ ഇപിഎഫ്ഒ വെരിഫൈ ചെയ്തിട്ടുമുണ്ട്. ഇപിഎഫ്ഒയിൽ നിന്ന് ലഭ്യമാകുന്ന പല ഫീച്ചറുകൾക്കും നിലവിൽ ആധാർ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ എത്ര പേരുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല.
malayalam.goodreturns.in