പഞ്ചാസരയ്‌ക്ക് നികുതി കൂട്ടാന്‍ നീക്കം; സംസ്ഥാനങ്ങള്‍ ശക്തമായി എതിര്‍ത്തു

പഞ്ചസാരയ്‌ക്ക് മൂന്ന് ശതമാനം സെസ് ചുമത്താന്‍ ജിഎസ്ടി കൗണ്‍സിലിന്റെ നിര്‍ദ്ദേശം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഞ്ചസാരയ്‌ക്ക് മൂന്ന് ശതമാനം സെസ് ചുമത്താന്‍ ജിഎസ്ടി കൗണ്‍സിലിന്റെ നിര്‍ദ്ദേശം. എന്നാല്‍ വിവിധ സംസ്ഥാനങ്ങള്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ഇക്കാര്യം വിശദമായി പരിശോധിക്കാന്‍ മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തി.

 

കരിമ്പ് കര്‍ഷകരെ സഹായിക്കാനെന്ന പേരിലാണ് നികുതി വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം കൗണ്‍സിലിന്റെ പരിഗണനയ്‌ക്ക് വന്നത്. നിലവില്‍ അഞ്ച് ശതമാനം ജിഎസ്ടിയാണ് പഞ്ചസാരയ്‌ക്ക് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ മൂന്ന് ശതമാനം സെസ് കൂടി ഏര്‍പ്പെടുത്തുമ്പോള്‍ ആകെ എട്ട് ശതമാനം നികുതി ഉപഭോക്താവ് നല്‍കേണ്ടി വരും.

 
പഞ്ചാസരയ്‌ക്ക് നികുതി കൂട്ടാന്‍ നീക്കം

എന്നാല്‍ ജിഎസ്ടി വന്നപ്പോള്‍ എല്ലാ സെസുകളും ഇല്ലാതാക്കിയതാണെന്നും നികുതി നഷ്‌ടം നികത്താനുള്ള നഷ്‌ടപരിഹാര സെസ് മാത്രമാണ് ഈടാക്കുകയെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും സംസ്ഥാനങ്ങള്‍ ഓര്‍മ്മപ്പെടുത്തി. സെസ് വഴി 7000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.

യു.പി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കായാണ് ഇങ്ങനെ സെസ് ഏര്‍പ്പെടുത്തി പണം സമാഹരിക്കുന്നത്. അത് അംഗീകരിച്ചാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കായും പാക്കേജ് വേണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.

malayalam.goodreturns.in

English summary

GST Council puts up sugar cess for review

Protest by some states, including Kerala, West Bengal and Andhra Pradesh, prompted the GST Council to order a review of the plan to levy a cess on sugar to “help” sugarcane growers as they complained that the move would only benefit Uttar Pradesh, Maharashtra and poll-bound Karnataka, while discarding the basic principle of the new regime that focused on removing all additional levies.
Story first published: Saturday, May 5, 2018, 15:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X