കെഎഫ്സി വായ്പാ പലിശ നിരക്ക് 12% ആയി കുറയ്ക്കും

കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) നൽകുന്ന വായ്പയുടെ പലിശ നിരക്ക് 12 ശതമാനമായി കുറയ്ക്കുമെന്ന് ധനകാര്യ മന്ത്രി ടി.എം.തോമസ് ഐസക്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) നൽകുന്ന വായ്പയുടെ പലിശ നിരക്ക് 12 ശതമാനമായി കുറയ്ക്കുമെന്ന് ധനകാര്യ മന്ത്രി ടി.എം.തോമസ് ഐസക്. നിലവിൽ 16 ശതമാനമാണ് കെഎഫ്സി ഈടാക്കുന്ന പലിശ. സേവന മേഖലയ്ക്ക് 14 ശതമാനവും.

കെഎഫ്സി ബിസിനസ് കോൺക്ലേവിന്റെ ഭാഗമായി നടത്തിയ ഒറ്റത്തവണ തീർപ്പാക്കൽ അദാലത് ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പലിശ നിരക്ക് കുറച്ചാൽ മാത്രമേ സംരംഭകരെ ആകർഷിക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമേഖലാ ബാങ്കുകളുടെ വായ്പാ പലിശ നിരക്ക് ശരാശരി 10 ശതമാനം മാത്രമാണ്. അതുകൊണ്ട് തന്നെ വായ്പയെടുക്കുന്നവര്‍ ഇപ്പോള്‍ കെഎഫ്‌സിയെ കൈയ്യൊഴിയുകയാണ്. വായ്പ എടുക്കാന്‍ ഉപഭോക്താക്കള്‍ കുറവായതിനാല്‍ കെഎഫ്‌സിയുടെ ലാഭവും കുറഞ്ഞു വരികയാണ്.

കെഎഫ്സി വായ്പാ പലിശ നിരക്ക് 12% ആയി കുറയ്ക്കും

അപേക്ഷകരെക്കുറിച്ചു വിശദമായി അന്വേഷിച്ച ശേഷമേ ഇനി വായ്പകൾ അനുവദിക്കൂ. അന്വേഷണം നടത്താതെ വായ്പ നൽകിയാൽ തിരിച്ചടവില്ലാതെ കിട്ടാക്കടം പെരുകുമെന്നും അ​​​ത് സ​​​ര്‍​ക്കാ​​​രി​​​ന് ബാ​​​ധ്യ​​​ത​​​യാ​​​വുമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേ‍ർത്തു.

കെ​​​എ​​​ഫ്സി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സ​​​ഞ്ജീ​​​വ് കൗ​​​ശി​​​ക്ക് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. റി​​​ട്ട. ജി​​​ല്ലാ ജ​​​ഡ്ജി സ​​​തീ​​​ഷ് ച​​​ന്ദ്ര​​​ബാ​​​ബു പ്ര​​​സം​​​ഗി​​​ച്ചു. അ​​​ദാ​​​ല​​​ത്തി​​​ല്‍ 300ൽപരം സം​​​രം​​​ഭ​​​ക​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

malayalam.goodreturns.in

English summary

​KFC Cuts Interest Rate to 12%

Finance Minister TM Thomas Isaac said that the interest rate offered by Kerala Financial Corporation (KFC) would be reduced to 12 per cent. At present, interest rates on KFC are 16%.
Story first published: Wednesday, May 9, 2018, 13:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X