10 വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഒരു കോടിയിലധികം തൊഴിലവസരം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണ്‍ലൈന്‍ കച്ചവട രംഗത്തെ ഭീമനായ വാള്‍മാര്‍ട്ട് ഇന്ത്യൻ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫ്ലിപ്കാര്‍ട്ടിനെ സ്വന്തമാക്കിയതിന് ശേഷമുള്ള ആദ്യ സുപ്രധാന പ്രഖ്യാപനം നടത്തി. രാജ്യത്ത് ഒരു കോടിയലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് വാൾമാ‍ർട്ട് സിഇഒ ഡക്ക് മക്ക്മില്ലന്റെ വാ​ഗ്ദാനം.

 

അടുത്ത 10 വ‍ർഷം

അടുത്ത 10 വ‍ർഷം

അടുത്ത 10 വർഷമായിരിക്കും ഇത്തരത്തിൽ വാൾമാ‍ർട്ട് തൊഴിലുകൾ സൃഷ്ടിക്കുക. ഇതുവഴി നിരവധി പേ‍ർക്ക് അടുത്ത 10 വർഷത്തിനുള്ളിൽ വാൾമാ‍ർട്ടിൽ ജോലി ലഭിക്കാൻ സാധ്യതയുണ്ട്.

ഇനി മത്സരം ഇവ‍ർ തമ്മിൽ

ഇനി മത്സരം ഇവ‍ർ തമ്മിൽ

ഏറ്റെടുക്കൽ നടപടികൾ പൂ‍ർത്തിയായതോടെ ഇന്ത്യൻ ഓൺലൈൻ വ്യാപാരരം​ഗത്ത് വാൾമാർട്ട് (ഫ്ളിപ്കാർട്ട്), ആമസോൺ, ആലിബാബ (പേ.ടി.എം.) എന്നീ കമ്പനികൾ തമ്മിലാകും മത്സരം. മത്സരം ശക്തമാകുന്നതോടെ, ഉത്പന്നങ്ങളുടെ വില കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

കർഷകർക്കും ​ഗുണം ചെയ്യും

കർഷകർക്കും ​ഗുണം ചെയ്യും

ഇന്ത്യൻ കർഷകർക്ക് വാൾമാർട്ടിന്റെ കടന്നു വരവ് ഗുണം ചെയ്യുമെന്ന്‌ ചില സാമ്പത്തിക നിരീക്ഷകരുടെ അനുമാനം. ശുദ്ധമായ കാർഷികോത്പന്നങ്ങൾ കർഷകരിൽ നിന്നും നേരിട്ടു ശേഖരിക്കാനുള്ള കോൾഡ് ചെയ്ൻ സംവിധാനം മറ്റിടങ്ങളിൽ വാൾമാർട്ട് അവലംബിച്ചിട്ടുണ്ട്. ഇത് ഇന്ത്യയിലും നടപ്പിലാക്കാൻ സാധ്യതയുണ്ട്.

എതിരാളി ആമസോൺ തന്നെ

എതിരാളി ആമസോൺ തന്നെ

ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ ആമസോണ്‍ ഡോട് കോമുമായുള്ള പോരാട്ടത്തില്‍ ഫ്ലിപാകാര്‍ട്ടിനു കൂടുതല്‍ കരുത്തു പകരുന്നതാണ് വാള്‍മാര്‍ട്ടിന്റെ പങ്കാളിത്തം. ഫ്‌ളിപ്കാര്‍ട്ടിന് കൂടുതല്‍ മൂലധനം സമാഹരിക്കുന്നതിനൊപ്പം കമ്പനിയുടെ വിപുലീകരണത്തിനും ഇത് ഉപകരിക്കും. വാള്‍മാര്‍ട്ടിന് ഇന്ത്യന്‍ വിപണിയില്‍ സജീവമാകാനും ഇന്ത്യയിലും യുഎസിലും ആമസോണിനെ പ്രതിരോധിക്കാനും ഇതോടെ സാധിക്കുമെന്നും വിദ​ഗ്ധർ പറയുന്നു.

malayalam.goodreturns.in

English summary

Flipkart Takeover To Create Jobs In India

US retail giant Walmart Inc on Thursday tried to allay fears over its USD 16 billion acquisition of Flipkart, saying the deal is good for India as it will help create millions of jobs and give a fillip to the economy through local sourcing of goods by the company.
Story first published: Friday, May 11, 2018, 13:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X