ഓഹരി സൂചികകൾ ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു

ഇന്നലെ നഷ്ട്ടം നേരിട്ടെങ്കിലും ഓഹരി സൂചികകൾ ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നലെ നഷ്ട്ടം നേരിട്ടെങ്കിലും ഓഹരി സൂചികകൾ ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 289.52 പോയന്റ് ഉയർന്ന് 35535.79ലും നിഫ്റ്റി 90.00 പോയിൻറ് ഉയർന്ന് 10806.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഓഹരി സൂചികകളില്‍ ഇന്ന് നേട്ടത്തോടെയായിരുന്നു തുടക്കം. എന്നാൽ വ്യാപാര ദിനത്തിലെ അവസാന മണിക്കൂറാണ് സൂചികകൾ ഉയർത്തിയത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചത്. യുഎസിലെ പണപ്പെരുപ്പം താഴ്ന്നതും അതുമൂലം നിരക്ക് വര്‍ധനയ്ക്ക് സാധ്യത കുറഞ്ഞതുമാണ് യുഎസ് വിപണികളില്‍ നേട്ടമുണ്ടാക്കാന്‍ സഹായിച്ചത്.

ഓഹരി സൂചികകൾ ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു

മെറ്റൽ, ബാങ്ക് ഓഹരികൾ ഇന്ന് മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്. റിലയൻസ് ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ പുറത്തിറക്കിയതിനാൽ ഐഡിയ, എയർടെൽ തുടങ്ങിയ ടെലികോം ഓഹരികൾ ഇടിഞ്ഞിരുന്നു. ഐഡിയ സെല്ലുലാർ, ഭാരതി എയർടെൽ, റിലയൻസ് കമ്മ്യൂണിക്കേഷൻ എന്നിവയുടെ ഓഹരി വില 2 മുതൽ 12 ശതമാനമാണ് കുറഞ്ഞത്.

ഏഷ്യൻ പെയിന്റ് ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഏഷ്യൻ പെയിന്റിന്റെ ഓഹരി വില ആറ് ശതമാനം ഉയർന്നു. ടൈറ്റാനാണ് ഇന്ന് ഏറ്റവും നഷ്ട്ടം നേരിട്ടത്. ടൈറ്റാന്റെ ഓഹരി വില ഇന്ന് 2 ശതമാനം കുറഞ്ഞു.

malayalam.goodreturns.in

English summary

Nifty clocks 10,800 & closes above it; Sensex almost 300 points higher

A sharp surge among financials, metals as well as FMCG names, especially in the last hour of trade, ensured that the market managed to close the week with very good gains. The Nifty managed to clock 10,800 during the session and closed above the psychological mark.
Story first published: Friday, May 11, 2018, 16:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X