ജിയോയെ തകർക്കാൻ എയർടെല്ലിന്റെ പുതിയ കളി

ജിയോയുടെ ഇന്റര്‍നെറ്റ് വേഗതയെ കടത്തിവെട്ടി കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണ് എയര്‍ടെല്‍.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വളരെ കുറഞ്ഞ കാലയളവിനുള്ളിൽ കൂടുതൽ ഉപഭോക്താക്കളെ നേടിയ കമ്പനിയാണ് റിലയൻസ് ജിയോ. ഇന്റർനെറ്റ് വേഗതയാണ് ജിയോയുടെ ഏറ്റവും മികച്ച ഗുണം.

എന്നാൽ ജിയോയുടെ ഇന്റര്‍നെറ്റ് വേഗതയെ കടത്തിവെട്ടി കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണ് എയര്‍ടെല്‍. നിത്യേന അനുവദിച്ചിട്ടുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തിന് ശേഷമുള്ള ഡേറ്റ ഉപയോഗത്തിന്റെ വേഗത ഉയര്‍ത്തിയാണ് എയര്‍ടെല്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ജിയോയെ തകർക്കാൻ എയർടെല്ലിന്റെ പുതിയ കളി

അതായത്, ഒരു ദിവസം അനുവദിച്ചിട്ടുള്ള ഡേറ്റയില്‍ കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ നെറ്റ്വര്‍ക്ക് വേഗം 128 കെബിപിഎസ് ആയിരിക്കും. ഇത് ജിയോയെക്കാള്‍ ഇരട്ടി വേഗമാണ്. ജിയോയുടെ പരിധി കഴിഞ്ഞുള്ള അണ്‍ലിമിറ്റഡ് പ്ലാനിന്റെ വേഗം 64 കെബിപിഎസ് മാത്രമാണ്.

നിരവധി ടെലികോം കമ്പനികള്‍ അണ്‍ലിമിറ്റഡ് ഡേറ്റ നല്‍കുന്നുണ്ടെങ്കിലും എയര്‍ടെല്ലും ബിഎസ്എന്‍എല്ലും മാത്രമാണ് ഇത്രയും വേഗത ഓഫര്‍ ചെയ്യുന്നത്. ഈ മാസം ജിയോ ഏറ്റവും പുതിയ പോസ്റ്റ്പെയ്ഡ് ഓഫറുകളും പ്രഖ്യാപിച്ചിരുന്നു. മറ്റ് സിം ഉപയോഗിക്കുന്നവര്‍ക്ക് നമ്പര്‍ മാറ്റാതെ തന്നെ ജിയോ പോസ്റ്റ് പെയ്ഡിലേക്ക് മാറാനും സൗകര്യമുണ്ട്. ജിയോ പോസ്റ്റ് പൈഡ് സബ്സ്ക്രൈബ് ചെയ്യുന്നവര്‍ക്ക് മുമ്പത്തെ സര്‍വീസികളില്‍ തടസ്സം ഉണ്ടാകാതെ തന്നെ തുടരാനായി കമ്പനിയുടെ സീറോ ടച്ച് സംവിധാനം സഹായിക്കും.

malayalam.goodreturns.in

English summary

Airtel Introduces Post FUP Speed of 128Kbps

Airtel seems to be taking some well-needed steps in order to stay competitive in the Indian market. In an attempt to compete with the likes of Reliance Jio and BSNL, the telco has finally implemented a feature to truly offer unlimited data to its customers.
Story first published: Friday, May 18, 2018, 14:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X