ജെറ്റ് എയർവെയ്സിൽ ഇനി മാഞ്ചസ്റ്ററിലേയ്ക്കും പറക്കാം

യു.കെയിലെ മൂന്നാമത്തെ വലിയ നഗരമായ മാഞ്ചസ്റ്ററിലേയ്ക്ക് ഇനി ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവ്വീസ്. ജെറ്റ് എയർവെയ്സ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യു.കെയിലെ മൂന്നാമത്തെ വലിയ നഗരമായ മാഞ്ചസ്റ്ററിലേയ്ക്ക് ഇനി ഇന്ത്യയിൽ നിന്ന് നേരിട്ട് വിമാന സർവ്വീസ്. ജെറ്റ് എയർവെയ്സ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

സർവ്വീസ് നവംബർ മുതൽ

സർവ്വീസ് നവംബർ മുതൽ

2018 നവംബർ അഞ്ച് മുതൽ ജെറ്റ് എയർവെയ്സ് മുംബൈയിൽ നിന്ന് മാഞ്ചസ്റ്ററിലേയ്ക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയെ മാഞ്ചസ്റ്ററുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ നോൺസ്റ്റോപ്പ് സർവ്വീസാണിത്.

ആഴ്ച്ചയിൽ 4 ദിവസം

ആഴ്ച്ചയിൽ 4 ദിവസം

ജെറ്റ് എയർവെയ്സിന്റെ 254 സീറ്റുകളുള്ള A330-200 വിമാനമാണ് മാഞ്ചസ്റ്ററിലേയ്ക്ക് പറക്കുക. ആഴ്ച്ചയിൽ നാല് ദിവസം സർവ്വീസ് ഉണ്ടാകും. തിങ്കൾ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് സർവ്വീസ് നടത്തുക.

ആഴ്ച്ചയിൽ 8000 സീറ്റുകൾ

ആഴ്ച്ചയിൽ 8000 സീറ്റുകൾ

പുതിയ സർവ്വീസിലൂടെ ജെറ്റ് എയർവെയ്സ് ആഴ്ചയിൽ 8,000 സീറ്റുകളാണ് ഓഫർ ചെയ്യുന്നത്. ഇത് ഇന്ത്യ, യു.കെ എന്നിവിടങ്ങളിലെ ടൂറിസം മേഖലയ്ക്കും ഗുണം ചെയ്യും.

ബിസിനസ് യാത്രകൾ

ബിസിനസ് യാത്രകൾ

യു.കെ നോർത്തിലാണ് മാഞ്ചസ്റ്റർ എയർപോർട്ട് സ്ഥിതി ചെയ്യുന്നത്. ഇതിനോട് ചേർന്ന് ഓട്ടോമോട്ടീവ്, കെമിക്കൽ, ഫിനാൻഷ്യൽ, ഐടി, മീഡിയ, ഫാർമസ്യൂട്ടിക്കൽ, റീട്ടെെൽ വ്യവസായ സ്ഥാപനങ്ങൾ നിരവധിയുണ്ട്. മുംബൈയിൽ നിന്ന് മാഞ്ചസ്റ്ററിലേയ്ക്ക് സർവ്വീസ് ആരംഭിക്കുന്നതോടെ ബിസിനസ് യാത്രക്കാർക്കും ഇത് പ്രയോജനം ചെയ്യുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കൂടാതെ മാഞ്ചസ്റ്റർ നിരവധി ഇന്ത്യക്കാർ താമസിക്കുന്ന മേഖല കൂടിയാണ്. 5 ലക്ഷത്തോളം ഇന്ത്യൻ വംശജർ ഇവിടെ താമസിക്കുന്നുണ്ടെന്നാണ് കണക്കുകൾ.

malayalam.goodreturns.in

English summary

Jet Airways to Fly to Manchester

Manchester, the 3rd largest city in United Kingdom will have a direct flight from India. Jet Airways on Friday announced to start a direct flight from Mumbai to Manchester beginning 05th November 2018.
Story first published: Friday, May 18, 2018, 15:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X