ബിഎസ്എൻഎല്ലിന്റെ ഏറ്റവും പുതിയ സുനാമി ഓഫ‍ർ

ജിയോയോട് മത്സരിച്ച് ബിഎസ്എന്‍എൽ ഡേറ്റാ സുനാമി ഓഫറുമായി രം​ഗത്ത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിയോയോട് മത്സരിച്ച് ബിഎസ്എന്‍എൽ ഡേറ്റാ സുനാമി ഓഫറുമായി രം​ഗത്ത്. റിലയന്‍സ് ജിയോയുടെ ഓഫറുകളെ മറികടക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ബിഎസ്എല്‍എല്ലിന്റെ ഏറ്റവും പുതിയ ഈ പ്ലാന്‍.

 

ഈ ഓഫ‍ർ അനുസരിച്ച് 98 രൂപയ്ക്ക് 26 ദിവസത്തേക്ക് 39 ജിബി ഡേറ്റയാണ് ബിഎസ്എല്‍എല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് ഓഫര്‍ ചെയ്യുന്നത്. ഒരു ദിവസം 1.5 ജിബി ഡേറ്റ ഉപയോഗിക്കാം. എസ്ടിവി 98 പ്ലാന്‍ രാജ്യത്തെ എല്ലാ സര്‍ക്കിളുകളിലും ലഭിക്കുമെന്നാണ് ബിഎസ്എല്‍എല്‍ വക്താക്കൾ അറിയിച്ചിരിക്കുന്നത്.

 
ബിഎസ്എൻഎല്ലിന്റെ ഏറ്റവും പുതിയ സുനാമി ഓഫ‍ർ

അടുത്തിടെ വെറും 39 രൂപയ്ക്ക് പത്ത് ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോള്‍ ഓഫറും ബിഎസ്എന്‍എൽ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്തിരുന്നു. ഈ ഓഫർ അനുസരിച്ച് രാജ്യത്തെവിടെയുമുള്ള ബിഎസ്എന്‍എല്‍ ഫോണുകളിലേക്ക് പരിധിയില്ലാതെ വിളിക്കാന്‍ സാധിക്കും. ഇതോടൊപ്പം മറ്റു നെറ്റ്വര്‍ക്കുകളിലേക്ക് ദിവസം 200 മിനിറ്റും സൗജന്യമായി വിളിക്കാം.

118 രൂപയുടെ മറ്റൊരു ഓഫറില്‍ 28 ദിവസത്തേക്ക് അണ്‍ ലിമിറ്റഡ് കോള്‍, ദിവസം ഒരു ജിബി ഡേറ്റ, ഫ്രീ എസ്എംഎസ് എന്നിവയും ലഭ്യമാണ്. ജിയോയ്ക്ക് വെല്ലുവിളിയായി 349 രൂപയുടെ റീച്ചാര്‍ജില്‍ പ്രതിദിനം ഒരു ജിബി ഡാറ്റ, പരിധിയില്ലാത്ത കോള്‍ സൗകര്യം, പ്രതിദിനം 100 എസ്എംഎസ് എന്നിവയടങ്ങുന്ന ഓഫറും കഴിഞ്ഞ ആഴ്ച്ച ബിഎസ്എൻഎൽ പുറത്തിറക്കിയിരുന്നു.

malayalam.goodreturns.in

English summary

BSNL introduces Data Tsunami pack for Rs 98, here are details

BSNL (Bharat Sanchar Nigam Limited) just launched a new plan called the “Data Tsunami”. The new plan offers 1.5GB data per day, for 26 days at the price of Rs 98. The new offer will be available across India, under the new STV 98 pack. You can check out the plan on BSNL’s online portal or by contacting its customer service.
Story first published: Saturday, May 19, 2018, 16:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X