ഇന്ത്യ ലോകത്തിലെ ആറാമത്തെ സമ്പന്ന രാജ്യം!!! മുന്നിൽ അമേരിക്ക

8,230 ബില്യൺ ഡോളറുമായി ഇന്ത്യ ലോകത്തിലെ ആറാമത്തെ സമ്പന്ന രാജ്യം. അ​മേ​രി​ക്ക​യാ​ണ് പട്ടികയിൽ മുന്നിൽ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

8,230 ബില്യൺ ഡോളറുമായി ഇന്ത്യ ലോകത്തിലെ ആറാമത്തെ സമ്പന്ന രാജ്യം. വേൾ‍ഡ് വെൽത്ത് ഇന്റലിജൻസ് ആൻഡ് മാർക്കറ്റ് റിസർച്ച് കമ്പനിയായ ന്യൂ വേൾഡ് വെൽത്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

 

ഒന്നാം സ്ഥാനം അമേരിക്കയ്ക്ക്

ഒന്നാം സ്ഥാനം അമേരിക്കയ്ക്ക്

അ​മേ​രി​ക്ക​യാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ രാ​ഷ്‌​ട്രം. ആ​ഫ്രേ​ഷ്യ ബാ​ങ്ക് ഗ്ലോ​ബ​ൽ വെ​ൽ​ത്ത് മെ​ഗ്രേ​ഷ​ൻ റി​വ്യൂ പ്ര​കാ​രം അ​മേ​രി​ക്ക​യു​ടെ സ​ന്പ​ത്ത് 62,58,400 കോ​ടി ഡോ​ള​റാ​ണ്.

രണ്ടും മൂന്നും സ്ഥാനങ്ങൾ

രണ്ടും മൂന്നും സ്ഥാനങ്ങൾ

ചൈ​ന​യും ജ​പ്പാ​നു​മാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ എത്തിയിരിക്കുന്നത്. ചൈനയുടെ സമ്പത്ത് 24,80,300 കോ​ടി ഡോ​ള​റും ജപ്പാന്റേത് 19,52,200 കോ​ടി ഡോ​ള​റുമാണ്.

ഇന്ത്യ കുതിപ്പിൽ

ഇന്ത്യ കുതിപ്പിൽ

2007 നും 2017 നും ഇടയിൽ 160 ശതമാനം വർദ്ധനവാണ് ഇന്ത്യയുടെ സമ്പത്തിൽ ഉണ്ടായിരിക്കുന്നത്. ചൈനയ്ക്ക് തൊട്ടു പിന്നിൽ തന്നെ ഇന്ത്യയുണ്ട്. ഇതേ കാലയളവിൽ 198 ശതമാനം വളർച്ചയാണ് ചൈന നേടിയിരിക്കുന്നത്.

ഇന്ത്യയുടെ നേട്ടത്തിന് കാരണം

ഇന്ത്യയുടെ നേട്ടത്തിന് കാരണം

താഴെ പറയുന്ന മേഖലകളാണ് ഇ​ന്ത്യ​യു​ടെ നേ​ട്ട​ത്തി​ന് പ്രധാന കാ​ര​ണങ്ങൾ.

  • മികച്ച പുതിയ സം​രം​ഭ​ക​ർ
  • മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സ​മ്പ്രദായം
  • മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യു​ള്ള ഐ​ടി മേ​ഖ​ല
  • റി​യ​ൽ എ​സ്റ്റേ​റ്റ്
  • ആ​രോ​ഗ്യ-​മീ​ഡി​യ മേ​ഖ​ല​ക​ൾ
  • ലോകത്തിലെ ആദ്യ 10 സമ്പന്ന രാജ്യങ്ങൾ

    ലോകത്തിലെ ആദ്യ 10 സമ്പന്ന രാജ്യങ്ങൾ

    • അമേരിക്ക - 62,584 ബില്യൺ ഡോള‍ർ
    • ചൈന - 24,803 ബില്യൺ ഡോള‍ർ
    • ജപ്പാൻ - 19,522 ബില്യൺ ഡോള‍ർ
    • യു.കെ - 9,919 ബില്യൺ ഡോള‍ർ
    • ജർമനി - 9,660 ബില്യൺ ഡോള‍ർ
    • ഇന്ത്യ - 8,230 ബില്യൺ ഡോള‍ർ
    • ഫ്രാൻസ് - 6,649 ബില്യൺ ഡോള‍ർ
    • കാന‍ഡ - 6,393 ബില്യൺ ഡോള‍ർ
    • ആസ്ട്രേലിയ - 6,142 ബില്യൺ ഡോള‍ർ
    • ഇറ്റലി - 4,276 ബില്യൺ ഡോള‍ർ

malayalam.goodreturns.in

English summary

India 6th Richest Country in The World

India is the sixth richest country in the world, with total private fortunes reaching $8,230 billion (Dh30 trillion) in 2017, while the US takes away the crown as the wealthiest, a new report reveals.
Story first published: Monday, May 21, 2018, 10:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X