എയ‍ർടെല്ലിനെതിരെയുള്ള ജിയോയുടെ ഹർജി സുപ്രീംകോടതി തള്ളി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രക്ഷേപണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എയര്‍ടെലിന്റെ പരസ്യത്തിനെതിരായുള്ള പരാതി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രക്ഷേപണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എയര്‍ടെലിന്റെ പരസ്യത്തിനെതിരായുള്ള പരാതി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ ഈ വിധിയ്ക്കെതിരെ ജിയോ നല്‍കിയ ഹര്‍ജി വീണ്ടും സുപ്രീംകോടതി തള്ളിയതായി എയര്‍ടെല്‍.

 

ഐപിഎല്‍ മത്സരങ്ങള്‍ ലൈവായി കാണിക്കുന്നതിനെ സംബന്ധിച്ചുള്ള പ്രശ്നമാണ് കോടതി വരെ എത്തിയത്. എയര്‍ടെല്‍ പരസ്യത്തിനെതിരെ ജിയോയാണ് കോടതിയെ സമീപിച്ചത്.

 
എയ‍ർടെല്ലിനെതിരെയുള്ള ജിയോയുടെ ഹർജി സുപ്രീംകോടതി തള്ളി

എയര്‍ടെല്ലിന്റെ 'ടി20 ലൈവ് ആന്റ് ഫ്രീ' എന്ന പരസ്യത്തിനെതിരെയാണ് ജിയോ ഹര്‍ജി നല്‍കിയിരുന്നത്. മുഴുവന്‍ എയര്‍ടെല്‍ വരിക്കാര്‍ക്കും ഐപിഎല്‍ മല്‍സരങ്ങള്‍ ഫ്രീയായി ലൈവ് കാണാമെന്നാണ് എയര്‍ടെലിന്റെ പരസ്യം. എന്നാല്‍ ലൈവ് കാണാന്‍ ഡേറ്റ വേണമെന്ന കാര്യം പരസ്യത്തില്‍ പറയുന്നില്ലെന്നും ഇത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നുമാണ് ജിയോ പറയുന്നത്.

അതുകൊണ്ട് പരസ്യം പിന്‍വലിക്കുകയോ തിരുത്തുകയോ വേണമെന്നാണ് ജിയോ കോടതിയില്‍ ആവശ്യപ്പെട്ടത്. ഈ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിത്. ഐപിഎല്‍ മുന്നില്‍ക്കണ്ട് ജിയോ നേരത്തെ തന്നെ പ്രത്യേക പാക്കേജുകള്‍ അവതരിപ്പിച്ചിരുന്നു. ഐപിഎല്ലിൽ ഇരു കമ്പനികളും കടുത്ത പോരാട്ടമാണ് കാഴ്ച്ച വയ്ക്കുന്നത്.

malayalam.goodreturns.in

English summary

Jio And Airtel Brawl Over SC Order On IPL Ads

Bharti Airtel and Reliance Jio Infocomm engaged in a fresh fight over a Supreme Court verdict relating to the Indian Premier League (IPL) multimedia advertising campaign, according to media reports.
Story first published: Monday, May 21, 2018, 16:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X