പെട്രോൾ, ഡീസൽ വില ഇന്നും കൂടി

സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വ‍ർദ്ധനവ്. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂടിയിരിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വ‍ർദ്ധനവ്. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 80.73 രൂപയും ഡീസലിന് 73.65 രൂപയുമാണ് വില.

 

കൊച്ചിയില്‍ പെട്രോളിന് 79.29 രൂപയും ഡീസലിന് 72.22 രൂപയും കണ്ണൂരില്‍ പെട്രോളിന് 79.65 രൂപയും ഡീസലിന് 72.65 രൂപയുമാണ് ഇന്നത്തെ വില. തുടര്‍ച്ചയായി ഒന്‍പതാം ദിവസമാണ് ഇന്ധന വില വദ്ധിക്കുന്നത്.

 
പെട്രോൾ, ഡീസൽ വില ഇന്നും കൂടി

ക്രൂഡോയില്‍ വില നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 80 ഡോളറിലെത്തിയതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതുമാണ് ഇപ്പോഴത്തെ വില വർദ്ധനവിന് കാരണം. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും റഷ്യയും ക്രൂഡോയില്‍ ഉത്പാദനം നിയന്ത്രിക്കാന്‍ തീരുമാനിച്ചിരുന്നു. ക്രൂഡോയില്‍ സമീപ ഭാവിയില്‍ തന്നെ ബാരലിന് 90 ഡോളറാകുമെന്നാണ് പ്രവചനം. അങ്ങനെയെങ്കില്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും കുതിച്ചുയരും.

കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 24 മുതല്‍ മേയ് 15 വരെ എണ്ണക്കമ്പനികള്‍ പ്രതിദിന വിലവര്‍ദ്ധന നിറുത്തിവച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ, രാജ്യമൊന്നടങ്കം ഇന്ധനവില കുതിച്ചുകയറുകയാണ്. നാലു രൂപ വരെ വില വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.

malayalam.goodreturns.in

English summary

Petrol, Diesel Prices Hiked

Petrol and diesel prices today were increased in the range of 33-34 paise per litre and 25-27 paise per litre across Delhi, Kolkata, Mumbai and Chennai. That marked fresh all-time highs of petrol and diesel prices in Delhi.
Story first published: Monday, May 21, 2018, 12:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X