യുഎഇയില്‍ 10 വര്‍ഷത്തേയ്ക്ക് താമസവിസ; അപേക്ഷിക്കാവുന്നത് ആ‍ർക്കൊക്കെ??

യുഎഇയില്‍ 10 വര്‍ഷത്തെ പുതിയ താമസവിസ അനുവദിച്ചു. നിക്ഷേപകർക്കും പ്രൊഫഷണലുകൾക്കും അവരുടെ കുടുംബങ്ങൾക്കുമാണ് വിസയ്ക്ക് അ‍ർഹതയുള്ളത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎഇയില്‍ 10 വര്‍ഷത്തെ പുതിയ താമസവിസ അനുവദിച്ചു. നിക്ഷേപകർക്കും പ്രൊഫഷണലുകൾക്കും അവരുടെ കുടുംബങ്ങൾക്കുമാണ് വിസയ്ക്ക് അ‍ർഹതയുള്ളത്. കൂടാതെ ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികളും വിസക്ക് അര്‍ഹരാണ്. 

 

ആവശ്യം കഴിവുള്ളവരെ

ആവശ്യം കഴിവുള്ളവരെ

കഴിവുള്ളവരെയാണ് യുഎഇയ്ക്ക് ഇനി ആവശ്യം. അതുകൊണ്ട് തന്നെയാണ് പുതിയ വിസ പരിഷ്കാരം. വിവിധ മേഖലകളിലുള്ള വിദ​ഗ്ധരുടെ സേവനം യുഎഇക്ക് ലഭിക്കുന്നതോടെ ആഗോള രംഗത്തെ ഇഷ്ട രാജ്യമായി യുഎഇ മാറുമെന്നാണ് ഭരണകൂടത്തിന്റെ കണക്കുകൂട്ടൽ. ഒമാനിലും പ്രവാസികൾക്ക് രക്ഷയില്ല!! ആറുമാസത്തേയ്ക്ക് വിസ വിലക്ക്

തീരുമാനം ഇന്നലെ

തീരുമാനം ഇന്നലെ

പുതിയ തീരുമാനത്തിന് ഇന്നലെയാണ് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കിയത്. ദുബൈയിലെ പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തീരുമാനത്തെ അംഗീകരിച്ചു. പ്രവാസികളുടെ സങ്കടങ്ങൾക്ക് ആശ്വാസം...യുഎഇയിൽ ഇനി ജോലി സുരക്ഷിതം

മുമ്പ്

മുമ്പ്

പുതിയ വിസാ സംവിധാനമനുസരിച്ച് മെഡിക്കൽ, ശാസ്ത്ര, ഗവേഷണ-സാങ്കേതിക മേഖലകളിലുള്ള വിദഗ്ദ്ധർക്കും വിദ്യാർത്ഥികൾക്കും 10 വർഷത്തെ റെസിഡൻസി വിസയ്ക്ക് വരെ അപേക്ഷിക്കാം. മുമ്പ് രണ്ടും, മൂന്നും വര്‍ഷം മാത്രമാണ് താമസവിസ കാലാവധിയുണ്ടായിരുന്നത്.

നിക്ഷേപക‍ർക്ക് സന്തോഷ വാ‍ർത്ത

നിക്ഷേപക‍ർക്ക് സന്തോഷ വാ‍ർത്ത

അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് യുഎഇയില്‍ 100 ശതമാനം ഉടമസ്ഥതയില്‍ സ്ഥാപനം തുടങ്ങാമെന്നും മന്ത്രിസഭ യോഗം തീരുമാനിച്ചു. നേരത്തെ നൂറ് ശതമാനം ഉടമസ്ഥാവകാശം ലഭിച്ചിരുന്നില്ല. പുതിയ മാറ്റം കൂടുതല്‍ വ്യവസായികളെ യുഎഇയിലേക്ക് ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്.

പ്രവാസികൾ മടങ്ങാൻ വരട്ടെ

പ്രവാസികൾ മടങ്ങാൻ വരട്ടെ

ഗള്‍ഫ് വിട്ട് പ്രവാസികള്‍ സ്വന്തം നാട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് പ്രതീക്ഷ നല്‍കുന്ന പുതിയ പ്രഖ്യാപനങ്ങള്‍. യുഎഇ കൂടുതല്‍ ആകര്‍ഷക രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ നീക്കം.

ഈ വര്‍ഷം അവസാനം

ഈ വര്‍ഷം അവസാനം

ഈ വര്‍ഷം അവസാനത്തോടെ പുതിയ തീരുമാനം നടപ്പില്‍ വരും. വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് യുഎഇ വൈസ് പ്രസിഡന്റ് നിര്‍ദേശം നല്‍കി.

malayalam.goodreturns.in

English summary

UAE Announces Major Changes in Visa Policy

The United Arab Emirates (UAE) announced decisions on Sunday that included the provision of residency visas of up to 10 years for investors and professionals and their families in addition to exceptional students.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X