2018ലെ കോടീശ്വരികൾ!!! കാശുണ്ടാക്കാൻ സ്ത്രീകൾ ഒട്ടും പിന്നിലല്ല

ലോകത്തിലെ ഏറ്റവും സമ്പന്നയായ സ്ത്രീയാണ് ആലീസ് വാൾട്ടൺ. വാൾമാർട്ട് സ്ഥാപകനായ സാം വാൾട്ടന്റെ ഒരേ ഒരു മകളാണ് ഇവർ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫോബ്സ് മാഗസിന്റെ 2018ലെ കോടീശ്വരന്മാരുടെ പട്ടികയിൽ 72 സ്ത്രീകൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കോടീശ്വരികളുടെ എണ്ണത്തിൽ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2017ൽ 56 സ്ത്രീകൾ മാത്രമാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നത്. പട്ടികയിൽ മുൻ നിരയിലുള്ള കോടീശ്വരികളെ പരിചയപ്പെടാം...

ആലീസ് വാൾട്ടൺ

ആലീസ് വാൾട്ടൺ

ലോകത്തിലെ ഏറ്റവും സമ്പന്നയായ സ്ത്രീയാണ് ആലീസ് വാൾട്ടൺ. വാൾമാർട്ട് സ്ഥാപകനായ സാം വാൾട്ടന്റെ ഒരേ ഒരു മകളാണ് ഇവർ. ഇ-കൊമേഴ്സ് രംഗത്ത് പ്രവേശിച്ചതിന് ശേഷം അമേരിക്കയിൽ വാൾമാർട്ടും ആമസോണും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. 46 ബില്യൺ ഡോളറാണ് ഇവരുടെ ആസ്തി. ലോക സമ്പന്നരുടെ പട്ടികയിൽ 16-ാം സ്ഥാനമാണ് ആലീസ് വാൾട്ടണുള്ളത്.

ഡൈൻ ഹെൻഡ്രിക്സ്

ഡൈൻ ഹെൻഡ്രിക്സ്

അമേരിക്കയിൽ നിന്നുള്ള ഡൈൻ ഹെൻഡിക്ക്സ്, രാജ്യത്തിന്റെ ഏറ്റവും വലിയ മേൽക്കൂര വിതരണ കമ്പനിയുടെ ഉടമയാണ്. ഭർത്താവ് കെന്നത്തിന്റെ മരണ ശേഷം 2007 മുതൽ ഇവർ ഒറ്റയ്ക്കാണ് കമ്പനിയുടെ മേൽനോട്ടം വഹിക്കുന്നത്.

ഷൗ ക്യുൻഫീ

ഷൗ ക്യുൻഫീ

7.8 ബില്ല്യൻ ഡോളറാണ് ഹോങ്കോങ്ങിന്റെ ഷൗ ക്യുൻഫീയുടെ ആസ്തി. പഠനം ഉപേക്ഷിച്ച് 16 വയസുള്ളപ്പോൾ മുതൽ ഫാക്ടറികളിൽ ജോലി ചെയ്യാൻ തുടങ്ങിയതാണ് ഇവർ. പിന്നീട് സ്വന്തമായി വാച്ച് ലെൻസ് നിർമ്മാണ ബിസിനസ് ആരംഭിക്കുകയായിരുന്നു. പിന്നീട് മൊബൈൽ ഫോണുകൾക്കായി ഗ്ലാസ് കവറുകൾ നിർമ്മിക്കാൻ തുടങ്ങി. ഷൗ ക്യുൻഫീ കമ്പനിയായ ലെൻസ് ടെക്നോളജിയുടെ ഉപഭോക്താക്കളാണ് ഇപ്പോൾ ആപ്പിളും സാംസങ്ങും.

സാവിത്രി ജിൻഡാൽ

സാവിത്രി ജിൻഡാൽ

ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡിന്റെ ചെയർപേഴ്സൺ സാവിത്രി ജിൻഡാൽ ആണ് ഇന്ത്യയിൽ നിന്നുള്ള കോടീശ്വരി. ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയാണ് ഇവർ. 8.6 ബില്യൺ ഡോളറാണ് ആസ്തി. ലോക റാങ്കിംഗിൽ 176-ാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഉരുക്കു വനിതകൾ!! അറിയാതെ പോകരുത് ഈ സ്ത്രീ രത്നങ്ങളെ

കിരൺ മജുംദാർ ഷാ

കിരൺ മജുംദാർ ഷാ

കിരൺ മജുംദാർ ഷായാണ് ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ധനികയായ വനിത. പട്ടികയിൽ 629-ാം സ്ഥാനത്താണ് ഇവർ.

സ്മിതാ കൃഷ്ണ ഗോദ്റെജ്

സ്മിതാ കൃഷ്ണ ഗോദ്റെജ്

2.9 ബില്യൺ ഡോളർ നേടിയ സ്മിതാ കൃഷ്ണ ഗോദ്റെജ് പട്ടികയിൽ 822-ാം സ്ഥാനത്താണ്. ഗോദ്റെജ് ആൻഡ് ബോയിസ് മാനേജിംഗ് ഡയറക്ടർ, ജാംഷഡ് നവറോജി ഗോദ്റെജിന്റെ സഹോദരിയാണ്.

ലീന തിവാരി

ലീന തിവാരി

സ്വകാര്യ കമ്പനിയായ യുഎസ്വി പ്രൈവറ്റ് ലിമിറ്റഡിന്റെ അവകാശിയും ചെയർമാനുമാണ്. 1961 ൽ ​​പിതാവാണ് കമ്പനി ആരംഭിച്ചത്. 2.4 ബില്യൺ ഡോളറാണ് ആസ്തി. പട്ടികയിൽ 1020-ാം സ്ഥാനമാണ് ലീന തിവാരിയുടേത്.

അനു അഗ

അനു അഗ

എനർജി ആൻഡ് എൻവയോൺമെന്റ് എഞ്ചിനീയറിങ് കമ്പനിയായ തെർമാക്സ് ലിമിറ്റഡിലെ ഒരു വലിയ പങ്ക് ഓഹരി അനു അഗയുടേതാണ്. പിതാവ് എ.എസ്. ബത്തേനയാണ് ഈ കമ്പനി ആരംഭിച്ചത്. 1996 മുതൽ 2004 വരെ അനു അഗയായിരുന്നു കമ്പനിയുടെ ചെയർപേഴ്സൺ. പിന്നീട് മകൾ മെഹറിനു കമ്പനി കൈമാറി. ബിസിനസ് പെണ്ണുങ്ങൾക്ക് പറ്റിയ പണിയാണോ?? ഈ വീട്ടമ്മമാർ പറയും അതിനുത്തരം

malayalam.goodreturns.in

English summary

The Women Billionaires of 2018

The number of women billionaires reaches an all-time high of 256 in the 2018 Forbes World's Billionaires List. These women make up for $1 trillion of the world's wealth.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X