Subscribe to GoodReturns Malayalam
For Quick Alerts
For Daily Alerts
ഡൊമസ്റ്റിക്ക്, ഇന്റര്‍നാഷണല്‍ യാത്രകള്‍ക്ക് മികച്ച ഓഫറുകളുമായി എയര്‍ ഏഷ്യ. എയർ ഏഷ്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് 999 രൂപ മുതലാണ് ബിഗ് സെയിൽ ഓഫറുകൾ ആരംഭിക്കുന്നത്.

അവസാന തീയതി
ഏഷ്യന്‍ രാജ്യങ്ങള്‍, ഓസ്ട്രേലിയ തുടങ്ങി 120 ഡെസ്റ്റിനേഷനുകളിലേക്ക് ഓഫർ നിരക്കിൽ പറക്കാം. നവംബര്‍ ഒന്നിനും ആഗസ്റ്റ് 13നും ഇടയിലായി യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റുകളാണ് ലഭിക്കുക. ഈ മാസം 27 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. വിമാന ടിക്കറ്റ് ക്യാൻസൽ ചെയ്താൽ ഇനി കാശ് പോകില്ല

ഡെസ്റ്റിനേഷനുകൾ
999 രൂപയുടെ വണ്‍വേ ഫെയറില്‍ എയര്‍ ഏഷ്യ ഇന്ത്യയുടെ 20 ഡെസ്റ്റിനേഷനുകളിൽ യാത്ര ചെയ്യാം. താഴെ പറയുന്നവയാണ് ഡെസ്റ്റിനേഷനുകള്‍.
- കൊച്ചി
- ബംഗളൂരു
- ചെന്നൈ
- പൂനെ
- വിശാഖപട്ടണം
- ഗോവ
- ഹൈദരാബാദ്
- കൊല്‍ക്കത്ത
- ന്യൂഡല്‍ഹി
- ഇംഫാല്‍
- റാഞ്ചി
- ശ്രീനഗര്‍
- ജയ്പൂര്‍
- നാഗ്പൂര്‍
- ഇന്‍ഡോര്‍
- സൂറത്ത്
- ഭുവനേശ്വര്‍
ഇനി വിമാനത്തിലിരുന്നും ധൈര്യമായി ഫോൺ വിളിക്കാം

പുതിയ സർവ്വീസ്
malayalam.goodreturns.in
English summary