ആദായ നികുതി റിട്ടേൺ സമ‍ർപ്പിക്കാൻ വൈകിയാൽ കനത്ത പിഴ

ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി വൈകേണ്ട. കനത്ത പിഴയുമായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി വൈകേണ്ട. കനത്ത പിഴയുമായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ചുള്ള ആദായ നികുതി റിട്ടേണ്‍ ജൂലായ് 31നകം സമര്‍പ്പിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം.

കനത്ത പിഴ

കനത്ത പിഴ

അവസാന തീയതിക്കുശേഷം റിട്ടേണ്‍ സമര്‍പ്പിക്കുന്നവരില്‍ നിന്ന് 5,000 രൂപയാകും പിഴയീടാക്കുക. എന്നാൽ ഡിസംബര്‍ 31 കഴിഞ്ഞാണ് റിട്ടേൺ സമർപ്പിക്കുന്നതെങ്കിൽ പിഴ 10000 ആക്കും. 5 ലക്ഷത്തിൽ കൂടുതൽ വരുമാനമുള്ള വരുമാനമുള്ളവർക്കാണ് ഈ പിഴ ബാധകമാകുന്നത്. നിങ്ങളുടെ നികുതിയിന വരുമാനം 5 ലക്ഷത്തിൽ താഴെയാണെങ്കിൽ പിഴ 1,000 രൂപയാണ്.

പാൻ കാർഡ് അസാധുവാക്കും

പാൻ കാർഡ് അസാധുവാക്കും

മാര്‍ച്ച് 31നു ശേഷവും റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ നികുതി ദാതാവിന്റെ അക്കൗണ്ട് റദ്ദാക്കാനും പാന്‍ കാര്‍ഡ് അസാധുവാക്കാനുമാണ് തീരുമാനം. പിഴ തുകയ്ക്ക് പുറമേ നികുതി തുകയുടെ ഒരു ശതമാനം പലിശയും നികുതിദായകർ നൽകേണ്ടി വരും.

പലിശ നൽകേണ്ടത് ഇങ്ങനെ

പലിശ നൽകേണ്ടത് ഇങ്ങനെ

നിങ്ങളുടെ നികുതി വരുമാനം 10 ലക്ഷമാണെന്ന് കരുതുക. എങ്കിൽ നിങ്ങൾ നൽകേണ്ട നികുതി 20,000 രൂപയാണ്. ഈ തുക ജനുവരി 1നാണ് നിങ്ങൾ സമർപ്പിക്കുന്നതെങ്കിൽ ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ ഒരു ശതമാനം പലിശ കൂടി നൽകണം. അതായത് അഞ്ചു മാസത്തേക്ക് 1,000 രൂപ പലിശയിനത്തിലും 10000 രൂപ പിഴയായും ആകെ 11000 രൂപ നൽകേണ്ടി വരും.

മറ്റ് സേവനങ്ങൾക്കും നിർബന്ധം

മറ്റ് സേവനങ്ങൾക്കും നിർബന്ധം

ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടത് മറ്റ് സേവനങ്ങൾക്കും ഇപ്പോൾ നിർബന്ധമാണ്. ചില രാജ്യങ്ങൾ വിസ നൽകുന്നതിന്റെ ഭാഗമായി മൂന്നു മുതൽ അഞ്ച് വർഷം വരെയുള്ള ആദായ നികുതി റിട്ടേൺ വിശദാംശങ്ങൾ ആവശ്യപ്പെടാറുണ്ട്. ഇത് വിസ അധികൃതർക്ക് സമർപ്പിക്കേണ്ടതാണ്. ആദായ നികുതി റിട്ടേൺ രേഖകൾ ആവശ്യമായ മറ്റൊരിടം ധനകാര്യ സ്ഥാപനങ്ങളാണ്. ഭവന വായ്പകളും മറ്റും ലഭിക്കുന്നതിനും ആദായ നികുതി റിട്ടേൺ രേഖകൾ സമർപ്പിക്കണം.

റിട്ടേണ്‍ ഫോമുകള്‍ എത്തി

റിട്ടേണ്‍ ഫോമുകള്‍ എത്തി

ടാക്‌സ് റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള ഏഴു വിഭാഗത്തിലുള്ള ഐ.ടി.ആര്‍. ഫോമുകളും ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമായി തുടങ്ങി. പുതിയ ഫോമുകളുടെ വിവരങ്ങള്‍ സംബന്ധിച്ച് ഏപ്രില്‍ അഞ്ചിന് ഉത്തരവിറക്കിയിരുന്നെങ്കിലും ഒരു മാസത്തിലധികം വൈകിയാണ് ഫേമുകള്‍ സൈറ്റില്‍ ലഭ്യമായത്. പുതിയ ഫോമില്‍ ശമ്പളക്കാര്‍ അവരുടെ അലവന്‍സുകളും മറ്റും പ്രത്യേകമായി കാണിക്കണം. വ്യാപാരികള്‍ ജി.എസ്.ടി. നമ്പറും മൊത്തവരുമാനവും രേഖപ്പെടുത്തണം.

malayalam.goodreturns.in

English summary

3 reasons to file income tax returns on time

The last date to file your income-tax returns (ITR) is usually 31 July, unless it is extended by the income tax department. From the assessment year 2018-19, if you don’t pay your tax on or before the deadline, you will have to pay a penalty of up to Rs10,000 for late payment.
Story first published: Monday, May 28, 2018, 10:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X