എസ്ബിഐ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയ‍ർത്തി; പുതുക്കിയ നിരക്കുകൾ ഇതാ...

എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയ‍ർത്തി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയ‍ർത്തി. ഷോ‍ട്ട് ആൻഡ് മീഡിയം കാലയളവിലുള്ള റീട്ടെയിൽ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 25 ബേസിസ് പോയിന്റാണ് ഉയ‍‍ർത്തിയത്.

പ്രാബല്യത്തിൽ വരുന്നത് എന്ന്?

പ്രാബല്യത്തിൽ വരുന്നത് എന്ന്?

മേയ് 28 മുതലാണ് പുതിയ പലിശ നിരക്ക് പ്രാബല്യത്തിൽ വന്നത്. എന്നാൽ എല്ലാ സ്ഥിര നിക്ഷേപങ്ങൾക്കും പുതിയ നിരക്ക് ബാധകമല്ല. താഴെ പറയുന്നവയാണ് നിരക്ക് ബാധകമാകുന്ന നിക്ഷേപ തുകയും കാലാവധിയും.

ഒരു കോടിയിൽ താഴെയുള്ള നിക്ഷേപം

ഒരു കോടിയിൽ താഴെയുള്ള നിക്ഷേപം

1 വർഷം മുതൽ 2 വർഷത്തെ കാലാവധിയ്ക്ക് നിക്ഷേപിച്ച ഒരു കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 6.65 ശതമാനമായി ഉയ‍ർത്തിയിട്ടുണ്ട്. മുമ്പ് 6.40 ശതമാനമായിരിന്നു പലിശ നിരക്ക്. സീനിയർ സിറ്റിസൺ ഇതേ നിക്ഷേപത്തിന് 7.15 ശതമാനം വരെ പലിശ ലഭിക്കും. നേരത്തേ 6.90 ശതമാനമായിരുന്നു ലഭിച്ചിരുന്നത്.

2 മുതൽ 3 വ‍ർഷം വരെ

2 മുതൽ 3 വ‍ർഷം വരെ

ഒരു കോടിയിൽ താഴെ രൂപ 2 മുതൽ 3 വർഷം വരെ കാലാവധിയിലാണ് നിക്ഷേപിക്കുന്നതെങ്കിൽ 6.65 ശതമാനം പലിശ ലഭിക്കും. മുമ്പ് ഇത് 6.60 ശതമാനമായിരുന്നു. സീനിയർ സിറ്റിസന് ലഭിക്കുന്ന പലിശ നിരക്ക് 7.10ൽ നിന്ന് 7.15 ആയും ഉയർത്തി.

മാറ്റമില്ലാത്ത കാലാവധികൾ

മാറ്റമില്ലാത്ത കാലാവധികൾ

താഴെ പറയുന്ന നിക്ഷേപ കാലാവധികളുടെ പലിശ നിരക്കിൽ ബാങ്ക് മാറ്റം വരുത്തിയിട്ടില്ല.

  • ഏഴ് മുതൽ 45 ദിവസം വരെ
  • 46 ദിവസം മുതൽ 179 ദിവസം വരെ
  • 180 ദിവസം മുതൽ 210 ദിവസം വരെ 
  • 211 ദിവസം മുതൽ ഒരു വർഷം വരെ
  • മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ
  • അഞ്ച് വർഷം മുതൽ 10 വർഷം വരെ

malayalam.goodreturns.in

English summary

SBI Hikes Rates On Fixed Deposits

State Bank of India has hiked interest rates on its retail fixed deposits for short to medium term by up to 25 bps with effect from May 28, 2018.
Story first published: Wednesday, May 30, 2018, 14:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X