വാട്ട്സ്ആപ്പിന് വെല്ലുവിളിയായി ബാബാ രാംദേവിന്റെ കിംഭോ!!

സ്വദേശി സമൃദ്ധി സിം കാർഡുകൾക്ക് പിന്നാലെ മെസേജിം​ഗ് ആപ്പുമായി ബാബാ രാംദേവ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പതഞ്ജലിയും ബിഎസ്എൻഎല്ലുമായി സഹകരിച്ച് പുറത്തിറക്കിയ സ്വദേശി സമൃദ്ധി സിം കാർഡുകൾക്ക് പിന്നാലെ മെസേജിം​ഗ് ആപ്പുമായി ബാബാ രാംദേവ്. വാട്ട്സ്ആപ്പിനോട് മത്സരിക്കുന്ന തരത്തിലാണ് കിംഭോ എന്ന ആപ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് അധിക‍ൃത‍ർ വ്യക്തമാക്കി.

 

ആപ്പിന്റെ പ്രത്യേകതകൾ

ആപ്പിന്റെ പ്രത്യേകതകൾ

താഴെ പറയുന്നവയാണ് കിംഭോ ആപ്പിന്റെ പ്രത്യേകതകൾ

  • സ്വകാര്യ ഗ്രൂപ്പ് ചാറ്റുകൾ
  • സൗജന്യ വോയ്സ്, വീഡിയോ കോളുകൾ
  • ടെക്സ്റ്റ്, ശബ്ദ സന്ദേശങ്ങൾ
  • വീഡിയോ, ജിഫ്, സ്റ്റിക്കറുകൾ 
  • ലൊക്കേഷൻ
  • ആപ്പ് ഡൗൺലോ‍ഡ് ചെയ്യാം

    ആപ്പ് ഡൗൺലോ‍ഡ് ചെയ്യാം

    ഗൂ​ഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോ‍ഡ് ചെയ്യാവുന്നതാണ്. ആപ്പിന്റെ പ്രഖ്യാപനം നടന്ന ഉടൻ തന്നെ 10000ൽ അധികം ആളുകൾ ആപ്പ് ഡൗൺലോഡ് ചെയ്തു കഴിഞ്ഞു.

    സ്വദേശി സമൃദ്ധി സിം കാ‍‍ർഡ്

    സ്വദേശി സമൃദ്ധി സിം കാ‍‍ർഡ്

    മെയ് 27നാണ് ബാബാ രാംദേവ് പതഞ്ജലി-ബി.എസ്.എൻ.എൽ സ്വദേശി സമാധി സിം കാർഡുകൾ പുറത്തിറക്കിയത്. ആദ്യ ഘട്ടത്തിൽ പതഞ്‌ജലി ജീവനക്കാർക്ക് മാത്രമാണ് സിം നൽകുന്നത്. പൊതുജനങ്ങൾക്ക് സിം ലഭ്യമാകുമ്പോൾ പതഞ്‌ജലി ഉത്പന്നങ്ങൾക്ക് വിലയിൽ 10 ശതമാനം ഇളവും ലഭിക്കും. കാർഡുടമകൾക്ക് സൗജന്യ ഇൻഷുറൻസും ലഭ്യമാകും. 2.5 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസും അഞ്ചു ലക്ഷത്തിന്റെ ലൈഫ് ഇൻഷുറൻസുമാണ് ലഭിക്കുക.

    ബിസിനസ് വളർച്ച

    ബിസിനസ് വളർച്ച

    ബിസിനസിൽ കഴിഞ്ഞ വർഷങ്ങളിൽ വമ്പൻ വളർച്ചയാണ് പതഞ്ജലി നേടിയത്. 2016 -17 ൽ കമ്പനി 1193 കോടി രൂപയുടെ ലാഭം നേടി. വരുമാനം 87 ശതമാനം ഉയർന്ന് 10,562 കോടി രൂപയിലെത്തി. ഇലക്ട്രിക്ക് വാഹന നിർമ്മാണം, മൊബൈൽ ചിപ്പ്, സോളാർ പവർ നിർമ്മാണം എന്നീ മേഖലകളിലും പതഞ്ജലി ബിസിനസ് ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്.

malayalam.goodreturns.in

English summary

After Patanjali SIM, Baba Ramdev Launches Kimbho Messaging App

After launching Patanjali-BSNL Swadeshi Samriddhi SIM cards recently, Yoga guru Ramdev’s Patanjali on Wednesday launched a new ‘desi’ messaging application to take on WhatsApp. Named as ‘Kimbho’, the app has been launched under Ramdev’s flagship company Patanjali.
Story first published: Thursday, May 31, 2018, 10:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X