വാഹനാപകടത്തിൽ പെടുന്നവരുടെ നഷ്ട പരിഹാര തുക ഉയർത്തി

മോട്ടോര്‍ വാഹന അപകടങ്ങളില്‍ മരണപ്പെടുന്നവര്‍ക്കുള്ള കുറഞ്ഞ നഷ്ടപരിഹാരം അഞ്ച് ലക്ഷമാക്കി ഉയര്‍ത്താന്‍ തീരുമാനം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോട്ടോര്‍ വാഹന അപകടങ്ങളില്‍ മരണപ്പെടുന്നവര്‍ക്കുള്ള കുറഞ്ഞ നഷ്ടപരിഹാരം അഞ്ച് ലക്ഷമാക്കി ഉയര്‍ത്താന്‍ തീരുമാനം. ഇതോടെ തേര്‍ഡ് പാര്‍ട്ടി പ്രീമിയം നിരക്കുകള്‍ വരും വര്‍ഷങ്ങളില്‍ ഉയരാന്‍ സാധ്യത.

നഷ്ടപരിഹാരത്തുകയില്‍ പത്തിരട്ടി വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്. നിലവില്‍ തേഡ് പാര്‍ട്ടി മരണങ്ങള്‍ക്ക് 50,000 രൂപയാണ് ഏറ്റവും കുറഞ്ഞ നഷ്ടപരിഹാരം. ഇതാണ് അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തിയത്.

വാഹനാപകടത്തിൽ പെടുന്നവരുടെ നഷ്ട പരിഹാര തുക ഉയർത്തി

ഇത്തരത്തിൽ നഷ്ടപരിഹാരം ഉയര്‍ത്തുന്നതോടെ 10,000 കോടി മുതല്‍ 25,000 കോടി രൂപ വരെ അധിക ബാധ്യതയാണ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുണ്ടാകുക. ഇതിനുപുറമെ എല്ലാ നഷ്ട പരിഹാര തുകയിലും വര്‍ഷം തോറും അഞ്ചു ശതമാനം വര്‍ദ്ധനവും വരുത്തിയിട്ടുണ്ട്.

2019 ജനുവരി ഒന്നു മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. നഷ്ടപരിഹാര തുകയില്‍ പത്തിരട്ടി വര്‍ധന വരുത്തിയതോടെ തേഡ് പാര്‍ട്ടി പ്രീമിയം നിരക്കില്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധനവ് വന്നേക്കാമെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ. 2018-19 സാമ്പത്തിക വർഷത്തിൽ 1000 സിസിയിൽ കുറഞ്ഞ കാറുകളുടെ പ്രീമിയം തുകയിൽ 11.35 ശതമാനം കുറവ് വരുത്തിയിരുന്നു.

malayalam.goodreturns.in

English summary

Motor Insurance To Get Expensive As Third-Party Death Compensation Increased

The amendment to the Motor Vehicles Act has increased the compensation for accidental insurance to ten-fold i.e. to Rs. 5 lakh. With this change that is effective from May 22 the impact will befall on the general insurance industry. The industry is staring at a loss amounting between Rs. 10,000 and Rs. 25,000 crore in coming years.
Story first published: Thursday, May 31, 2018, 15:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X