ഇന്ത്യൻ സമ്പദ്ഘടന വളർച്ചയുടെ പാതയിൽ; ജിഡിപി നിരക്ക് ഉയർന്നു

ലോകത്തിലെ വേഗത്തിൽ വളരുന്ന രാജ്യമെന്ന് പേര് ഇന്ത്യ തിരിച്ചു പിടിച്ചു. 2018 ജനുവരി - മാർച്ച് പാദത്തിലെ ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്ക് 7.7 ശതമാനമായി ഉയർന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ വേഗത്തിൽ വളരുന്ന രാജ്യമെന്ന് പേര് ഇന്ത്യ തിരിച്ചു പിടിച്ചു. 2018 ജനുവരി - മാർച്ച് പാദത്തിലെ ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്ക് 7.7 ശതമാനമായി ഉയർന്നു. ഇതോടെയാണ് ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടന എന്ന വിശേഷണം ഇന്ത്യയ്ക്ക് നിലനിർത്താനായത്.

കാർഷിക, ഉത്പാദന, നിർമ്മാണ മേഖലയിലെ വളർച്ചയാണ് രാജ്യത്തിന്റെ പെട്ടെന്നുള്ള വളർച്ചയ്ക്ക് പ്രധാന കാരണം. കാർഷിക മേഖലയിൽ 4.5 ശതമാനവും ഉത്പാദനത്തിൽ 9.1 ശതമാനവും നിർമ്മാണ മേഖലയിൽ 11.5 ശതമാനവും വളർച്ചയാണ് ഇന്ത്യ നേടിയിരിക്കുന്നത്.

ഇന്ത്യൻ സമ്പദ്ഘടന വളർച്ചയുടെ പാതയിൽ; ജിഡിപി നിരക്ക് ഉയർന്നു

ഒക്ടോബർ - ഡിസംബർ ത്രൈമാസത്തിലെ ജിഡിപി നിരക്ക് 7 ശതമാനമായിരുന്നു. ഇതാണ് നിലവിൽ 7.7 ശതമാനമായി ഉയർന്നിരിക്കുന്നത്. 2017-18 സാമ്പത്തിക വർഷത്തിലെ മൊത്തം ആഭ്യന്തര ഉൽപ്പാദന നിരക്ക് 6.7 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 7.1 ശതമാനമായിരുന്നു.

പുതിയ ജിഡിപി നിരക്ക് വളരെ ആശ്വാസകരമാണെന്നും ജിഎസ്ടി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട പ്രതിസന്ധികളിൽ നിന്ന് സമ്പദ്ഘടന കരകയറിയതിന്റെ ലക്ഷണങ്ങളാണിതെന്നും എച്ച്ഡിഎഫ്സി ബാങ്ക് സീനിയർ ഇക്കണോമിസ്റ്റ് തുഷാർ അറോറ വ്യക്തമാക്കി. ജിഡിപി നിരക്ക് ഉയർന്നതോടെ ജൂണിലെ ആർബിഐ നയപ്രഖ്യാപനത്തിൽ പലിശനിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്താൻ സാധ്യതയുണ്ടെന്നും വിദഗ്ധർ വ്യക്തമാക്കി.

malayalam..goodreturns.in

English summary

India Retains Position As Fastest Growing Economy, GDP Growth Accelerates To 7.7%

India retained its position as the world's fastest growing major economy in the January-March quarter, well ahead of China. India's GDP or gross domestic product growth accelerated to 7.7 per cent in the March quarter - the fastest pace of growth in seven quarters.
Story first published: Friday, June 1, 2018, 11:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X