എസ്ബിഐയ്ക്ക് പിന്നാലെ ആക്സിസ് ബാങ്കും പലിശ നിരക്ക് ഉയർത്തി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എസ്ബിഐയ്ക്ക് പിന്നാലെ ആക്സിസ് ബാങ്കും സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി. ഇന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക് മേയ് 28 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു.

 

ആക്സിസ് ബാങ്കിന്റെ പുതുക്കിയ പലിശ നിരക്ക്

ആക്സിസ് ബാങ്കിന്റെ പുതുക്കിയ പലിശ നിരക്ക്

ഒരു കോടിയ്ക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്കും കാലാവധിയും താഴെ പറയുന്നവയാണ്.

  • 7 ദിവസം മുതൽ 14 ദിവസം വരെ - 3.5%
  • 15 ദിവസം മുതൽ 29 ദിവസം വരെ - 3.5%
  • 30 ദിവസം മുതൽ 45 ദിവസം വരെ - 5.5%
  • 46 ദിവസം മുതൽ 60 ദിവസം വരെ - 6%
  • 61 ദിവസം മുതൽ മൂന്ന് മാസം വരെ - 6%
  • മൂന്ന് മാസം മുതൽ നാല് മാസം വരെ - 6%
  • നാല് മാസം മുതൽ അഞ്ച് മാസം വരെ - 6%
  • അഞ്ച് മാസം മുതൽ ആറ് മാസം വരെ - 6%
  • ആറ് മാസം മുതൽ ഏഴ് മാസം വരെ - 6.25%
  • ഏഴ് മാസം മുതൽ എട്ട് മാസം വരെ - 6.25%
  • എട്ട് മാസം മുതൽ ഒൻപത് മാസം വരെ - 6.25%
  • ഒൻപത് മാസം മുതൽ 10 മാസം വരെ - 6.5%
  • 10 മാസം മുതൽ 11 മാസം വരെ - 6.5%
  • 11 മാസം മുതൽ ഒരു വർഷം വരെ - 6.5%
  • 2 വർഷം മുതൽ 30 മാസം വരെ - 7%
  • 30 മാസം മുതൽ 3 വർഷം വരെ - 7%
  • മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ - 7%
  • അഞ്ച് വർഷം മുതൽ 10 വർഷം വരെ - 7%
എസ്ബിഐ പലിശ നിരക്ക്

എസ്ബിഐ പലിശ നിരക്ക്

എസ്ബിഐയുടെ ഒരു വർഷം മുതൽ 2 വർഷത്തെ കാലാവധിയ്ക്ക് നിക്ഷേപിച്ച ഒരു കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 6.65 ശതമാനമായി ഉയ‍ർത്തിയിട്ടുണ്ട്. മുമ്പ് 6.40 ശതമാനമായിരിന്നു പലിശ നിരക്ക്. സീനിയർ സിറ്റിസൺ ഇതേ നിക്ഷേപത്തിന് 7.15 ശതമാനം വരെ പലിശ ലഭിക്കും. നേരത്തേ 6.90 ശതമാനമായിരുന്നു ലഭിച്ചിരുന്നത്. ഒരു കോടിയിൽ താഴെ രൂപ 2 മുതൽ 3 വർഷം വരെ കാലാവധിയിലാണ് നിക്ഷേപിക്കുന്നതെങ്കിൽ 6.65 ശതമാനം പലിശ ലഭിക്കും. മുമ്പ് ഇത് 6.60 ശതമാനമായിരുന്നു. സീനിയർ സിറ്റിസന് ലഭിക്കുന്ന പലിശ നിരക്ക് 7.10ൽ നിന്ന് 7.15 ആയും ഉയർത്തി.

മാറ്റമില്ലാത്ത എസ്ബിഐയുടെ പലിശ നിരക്ക്

മാറ്റമില്ലാത്ത എസ്ബിഐയുടെ പലിശ നിരക്ക്

താഴെ പറയുന്ന നിക്ഷേപ കാലാവധികളുടെ പലിശ നിരക്കിൽ ബാങ്ക് മാറ്റം വരുത്തിയിട്ടില്ല.

  • ഏഴ് മുതൽ 45 ദിവസം വരെ
  • 46 ദിവസം മുതൽ 179 ദിവസം വരെ
  • 180 ദിവസം മുതൽ 210 ദിവസം വരെ
  • 211 ദിവസം മുതൽ ഒരു വർഷം വരെ
  • മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ
  • അഞ്ച് വർഷം മുതൽ 10 വർഷം വരെ
പോസ്റ്റ് ഓഫീസ് നിക്ഷേപ പലിശ നിരക്ക്

പോസ്റ്റ് ഓഫീസ് നിക്ഷേപ പലിശ നിരക്ക്

പോസ്റ്റ് ഓഫീസുകളിലും സ്ഥിരനിക്ഷേപം പലിശ നിരക്ക് 6.60 മുതൽ 7.40% വരെ പലിശ നിരക്കിലാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, ചില ചെറിയ ഫിനാൻസ് ബാങ്കുകൾ അവരുടെ സ്ഥിരനിക്ഷേപത്തിന്റെ 9 ശതമാനം വരെ പലിശ നൽകുന്നുണ്ട്.

malayalam.goodreturns.in

English summary

SBI, Axis Bank Hike Fixed Deposit (FD) Interest Rates

Axis Bank has revised its fixed deposit (FD) interest rates with effect from June 1, 2018, following in the foot steps of State Bank of India (SBI) which hiked its FD interest rates effective May 28, 2018.
Story first published: Friday, June 1, 2018, 12:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X