എസ്ബിഐ, പിഎൻബി, ഐസിഐസിഐ ബാങ്കുകളുടെ ലോണിന് പലിശ കൂട്ടി; പുതുക്കിയ നിരക്കുകൾ ഇതാ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വായ്പാ അടിസ്ഥാന പലിശ നിരക്ക് 10 ബേസിസ് പോയിൻറ് ഉയർത്തി. ജൂൺ ഒന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ പുതുക്കിയ വായ്പ പലിശ നിരക്ക് പരിശോധിക്കാം.

എസ്ബിഐയുടെ പുതുക്കിയ പലിശ നിരക്ക്
 

എസ്ബിഐയുടെ പുതുക്കിയ പലിശ നിരക്ക്

(കാലാവധി, നിലവിലെ പലിശ നിരക്ക്, പുതുക്കിയ നിരക്ക് എന്ന ക്രമത്തിൽ)

  • ഒരു ദിവസം - 7.80% - 7.90%
  • ഒരു മാസം - 7.80% - 7.90%
  • മൂന്ന് മാസം - 7.85% - 7.95%
  • ആറ് മാസം - 8.00% - 8.10%
  • ഒരു വർഷം - 8.15% - 8.25%
  • രണ്ട് വർഷം - 8.25% - 8.35%
  • മൂന്ന് വർഷം - 8.35% - 8.45%
പഞ്ചാബ് നാഷണൽ ബാങ്കിന്റെ പുതുക്കിയ പലിശ നിരക്ക്

പഞ്ചാബ് നാഷണൽ ബാങ്കിന്റെ പുതുക്കിയ പലിശ നിരക്ക്

(കാലാവധി, നിലവിലെ പലിശ നിരക്ക്, പുതുക്കിയ നിരക്ക് എന്ന ക്രമത്തിൽ)

  • ആറ് മാസം - 8.25% - 8.30%
  • ഒരു വർഷം - 8.30% - 8.40%
  • മൂന്ന് വർഷം - 8.45% - 8.55%
  • അഞ്ച് വർഷം - 8.60% - 8.70%
ഐസിഐസിഐ ബാങ്കിന്റെ പുതുക്കിയ പലിശ നിരക്ക്

ഐസിഐസിഐ ബാങ്കിന്റെ പുതുക്കിയ പലിശ നിരക്ക്

(കാലാവധി, പുതുക്കിയ നിരക്ക്)

  • ഒരു ദിവസം - 8.05%
  • ഒരു മാസം - 8.05%
  • മൂന്ന് മാസം - 8.10%
  • ആറ് മാസം - 8.35%
  • ഒരു വർഷം - 8.40%
എസ്ബിഐ നിക്ഷേപ പലിശ നിരക്ക്

എസ്ബിഐ നിക്ഷേപ പലിശ നിരക്ക്

മേയ് 28 മുതൽ സ്ഥിര നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കും എസ്ബിഐ ഉയർത്തിയിരുന്നു. ഷോ‍ട്ട് ആൻഡ് മീഡിയം കാലയളവിലുള്ള റീട്ടെയിൽ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 25 ബേസിസ് പോയിന്റാണ് ഉയ‍‍ർത്തിയത്.

ഒരു കോടിയിൽ താഴെയുള്ള നിക്ഷേപം

ഒരു കോടിയിൽ താഴെയുള്ള നിക്ഷേപം

1 വർഷം മുതൽ 2 വർഷത്തെ കാലാവധിയ്ക്ക് നിക്ഷേപിച്ച ഒരു കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 6.65 ശതമാനമായി ഉയ‍ർത്തിയിട്ടുണ്ട്. മുമ്പ് 6.40 ശതമാനമായിരിന്നു പലിശ നിരക്ക്. സീനിയർ സിറ്റിസൺ ഇതേ നിക്ഷേപത്തിന് 7.15 ശതമാനം വരെ പലിശ ലഭിക്കും. നേരത്തേ 6.90 ശതമാനമായിരുന്നു ലഭിച്ചിരുന്നത്.

രണ്ട് മുതൽ മൂന്ന് വ‍ർഷം വരെ

രണ്ട് മുതൽ മൂന്ന് വ‍ർഷം വരെ

ഒരു കോടിയിൽ താഴെ രൂപ 2 മുതൽ 3 വർഷം വരെ കാലാവധിയിലാണ് നിക്ഷേപിക്കുന്നതെങ്കിൽ 6.65 ശതമാനം പലിശ ലഭിക്കും. മുമ്പ് ഇത് 6.60 ശതമാനമായിരുന്നു. സീനിയർ സിറ്റിസന് ലഭിക്കുന്ന പലിശ നിരക്ക് 7.10ൽ നിന്ന് 7.15 ആയും ഉയർത്തി.

malayalam.goodreturns.in

English summary

SBI Raises Lending Rates Up To 8.45%, PNB, ICICI Bank Follow

With effect from June 1, country's largest lender State Bank of India (SBI) raised its marginal cost of funds based lending rates (MCLR) by 10 basis points across the tenors. The overnight MCLR has been raised to 7.9 per cent with effect from Friday.
Story first published: Saturday, June 2, 2018, 12:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X