പ്രവാസികൾക്ക് ഇനി ഇ​​​സാ​​​ഫ് ബാങ്ക് വഴി ഇടപാടുകൾ നടത്താം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്കി​​​ന് എ​​​ൻ​​​ആ​​​ർ​​​ഐ ബാ​​​ങ്കിം​​​ഗ് സേ​​​വ​​​ന​​​ങ്ങ​​​ൾക്ക് റി​​​സ​​​ർ​​​വ് ബാ​​​ങ്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി. റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ നി​​​യ​​​മ പ്ര​​​കാ​​​ര​​​മു​​​ള്ള നോ​​​ണ്‍ റെസി​​​ഡ​​​ന്‍റ് റു​​​പീ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ തു​​​റ​​​ക്കു​​​ന്ന​​​തി​​​നും ബ​​​ന്ധ​​​പ്പെ​​​ട്ട സേ​​​വ​​​ന​​​ങ്ങ​​​ൾ നൽ​​​കു​​​ന്ന​​​തി​​​നു​​​മു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​ണ് ലഭിച്ചിരിക്കുന്നത്.

 

കേരളത്തിലെ തൃശൂ‍ർ ആസ്ഥാനമായ ബാങ്കാണിത്. ആ‍ർബിഐ അം​ഗീകാരം ലഭിച്ചതോടെ ഇനി ബാങ്ക് വഴി വിദേശ നാണയ കൈമാറ്റവും നടക്കും. സ്വകാര്യ മേഖലയിൽ സ്മോൾ ഫിനാൻസ് ബാങ്ക് തുടങ്ങാൻ അം​ഗീകാരം ലഭിച്ച 10 ബാങ്കുകളിൽ ഒന്നാണ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്.

പ്രവാസികൾക്ക് ഇനി ഇ​​​സാ​​​ഫ് ബാങ്ക് വഴി ഇടപാടുകൾ നടത്താം

2016 മെയ് 5 ന് ബാങ്ക് രൂപീകരിച്ചു. എന്നാൽ 2016 നവംബറിലാണ് ആർബിഐ ബാങ്ക് തുടങ്ങുന്നതിനുള്ള അന്തിമ ലൈസൻസ് നൽകിയത്. സാധാരണ ബാങ്കുകളെപ്പോലെ നിക്ഷേപം സ്വീകരിക്കാനും വായ്പ ലഭ്യമാക്കുവാനും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് അനുമതിയുണ്ട്.

എസ്ബിഐ ഉള്‍പ്പടെയുള്ള ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ നിക്ഷേപ പലിശ നിരക്കുകൾ കുറയ്ക്കുമ്പോൾ ഒരു വര്‍ഷ കാലയളവിലുള്ള നിക്ഷേപത്തിന്
ഇസാഫ് ബാങ്ക് നല്‍കുന്ന പലിശ 8.75 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 9.25 ശതമാനം വരെ പലിശയും ലഭിക്കും. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള മികച്ച ബാങ്കാണിത്.

malayalam.goodreturns.in

English summary

ESAF Bank Gets RBI Approval for NRI Operations

ESAF Small Finance Bank on Monday said it has received the Reserve Bank of India (RBI) approval for NRI operations.
Story first published: Tuesday, June 12, 2018, 11:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X